ലത്തീന്‍ സഭാ കൊച്ചി രൂപതയ്ക്ക് പുതിയ ബിഷപ്പ്; മോണ്‍സിഞ്ഞോര്‍ ആന്റണി കാട്ടിപറമ്പിലിനെ മാര്‍പ്പാപ്പ നിയമിച്ചു

New Update
latin-kochi-bishop-new-1

കൊച്ചി: ലത്തീന്‍ കത്തോലിക്കാ സഭ കൊച്ചി രൂപതയ്ക്ക് പുതിയ ബിഷപ്പ്. മോണ്‍സിഞ്ഞോര്‍ ആന്റണി കാട്ടിപറമ്പിലിനെ രൂപതയുടെ പുതിയ ബിഷപ്പായി ലിയോ മാര്‍പ്പാപ്പ നിയമിച്ചു.

Advertisment

ഫോര്‍ട്ട് കൊച്ചി ബിഷപ്പ് ഹൗസിലെ ചാപ്പലില്‍ നടന്ന ചടങ്ങില്‍ വരാപ്പുഴ അതിരൂപത ആര്‍ച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ നിയമന പ്രഖ്യാപനം ഔദ്യോഗികമായി അറിയിച്ചു.

18 മാസത്തിലധികം നീണ്ട ഇടവേളക്ക് ശേഷമാണ് കൊച്ചി രൂപതയ്ക്ക് പുതിയ ബിഷപ്പിനെ ലഭിക്കുന്നത്. മുന്‍ ബിഷപ്പ് ജോസഫ് കരിയില്‍ വിരമിച്ചതിനു ശേഷം അഡ്മിനിസ്‌ട്രേറ്റീവ് ഭരണത്തില്‍ ആയിരുന്നു രൂപത. നിലവില്‍ കൊച്ചി രൂപതയുടെ ജുഡീഷ്യല്‍ വികാരിയായി സേവനമനുഷ്ഠിച്ചു വരികയാണ് ഫാ. ആന്റണി കാട്ടിപറമ്പില്‍.

മുണ്ടംവേലി സെന്റ് ലൂയിസ് ഇടവകയില്‍ പരേതരായ ജേക്കബിന്റെയും ട്രീസയുടെയും ഏഴ് മക്കളില്‍ ഇളയ മകനാണ്. 1970 ഒക്ടോബര്‍ 14-ന് മുണ്ടംവേലിയിലാണ് ജനനം.

Advertisment