/sathyam/media/media_files/2026/01/03/antony-raju-2026-01-03-20-39-29.jpg)
തി​രു​വ​ന​ന്ത​പു​രം: തൊ​ണ്ടി​മു​ത​ൽ കേ​സി​ൽ ആ​ന്‍റ​ണി രാ​ജു​വി​നെ പ​രി​ഹ​സി​ച്ച് യൂ​ത്ത്കോ​ൺ​ഗ്ര​സ് ഫ്ലെ​ക്സ്. അ​ടി​വ​സ്ത്ര​ത്തി​ൽ നി​ൽ​ക്കു​ന്ന ചി​ത്ര​ത്തി​നൊ​പ്പം സെ​ൻ​ട്ര​ൽ ജ​യി​ലി​ലേ​യ്ക്ക് സ്വാ​ഗ​തം എ​ന്നെ​ഴു​തി​യ ഫ്ലെ​ക്സ് ബോ​ർ​ഡ് ആ​ണ് പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്. പൂ​ജ​പ്പു​ര സെ​ൻ​ട്ര​ൽ ജ​യി​ലി​നു മു​ന്നി​ലാ​ണ് ഫ്ലെ​ക്സ് പ്ര​ക്യ​ക്ഷ​പ്പെ​ട്ട​ത്.
തൊ​ണ്ടി മു​ത​ൽ തി​രി​മ​റി കേ​സി​ൽ മു​ൻ മ​ന്ത്രി​യും എം​എ​ൽ​എ​യു​മാ​യ ആ​ന്‍റ​ണി രാ​ജു​വി​ന് മൂ​ന്ന് വ​ർ​ഷ​മാ​ണ് ത​ട​വു​ശി​ക്ഷ വി​ധി​ച്ച​ത്. നെ​ടു​മ​ങ്ങാ​ട് ജി​ല്ലാ മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യാ​ണ് ശി​ക്ഷ വി​ധി​ച്ച​ത്.
32 വ​ർ​ഷ​ത്തോ​ളം നീ​ണ്ട നി​യ​മ​പോ​രാ​ട്ട​ങ്ങ​ൾ​ക്കൊ​ടു​വി​ലാ​ണ് കേ​സി​ൽ വി​ധി പ​റ​ഞ്ഞ​ത്. ഗൂ​ഢാ​ലോ​ച​ന​യ്ക്ക് ആ​റ് മാ​സം, തെ​ളി​വു​ന​ശി​പ്പി​ക്ക​ലി​ന് മൂ​ന്ന് വ​ർ​ഷം, ക​ള്ള തെ​ളി​വു​ണ്ടാ​ക്ക​ലി​ന് മൂ​ന്ന് വ​ർ​ഷം, വ്യാ​ജ​രേ​ഖ ച​മ​യ്ക്ക​ലി​ന് ര​ണ്ട് വ​ർ​ഷം എ​ന്നി​ങ്ങ​നെ​യാ​ണ് ശി​ക്ഷ വി​ധി​ച്ച​ത്.
ഒ​ന്നാം പ്ര​തി കെ.​എ​സ്. ജോ​സും കേ​സി​ൽ കു​റ്റ​ക്കാ​ര​നെ​ന്ന് തെ​ളി​ഞ്ഞു. ല​ഹ​രി മ​രു​ന്ന് കേ​സി​ൽ പി​ടി​യി​ലാ​യ ഓ​സ്​ട്രേ​ലി​യ​ൻ പൗ​ര​ൻ ആ​ന്‍​ഡ്രൂ സാ​ല്‍​വ​ദോ​റി​നെ ര​ക്ഷി​ക്കാ​ന്‍ തൊ​ണ്ടി​മു​ത​ലാ​യ അ​ടി​വ​സ്ത്രം മാ​റ്റി​യെ​ന്നാ​ണ് ആ​ന്‍റ​ണി രാ​ജു​വി​നെ​തി​രാ​യ കേ​സ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us