തൊണ്ടിമുതൽ കേസിൽ ആന്റണി രാജുവിന്റെ അപ്പീൽ: തടവുശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിയെ സമീപിച്ചു. 1990 ലെ കേസിൽ വിധിച്ച മൂന്ന് വർഷം തടവിനെതിരെ നിയമപോരാട്ടം, ഹർജി ശനിയാഴ്ച പരിഗണിക്കും

New Update
Antony

തിരുവനന്തപുരം: തൊണ്ടിമുതൽ കേസിൽ അപ്പീൽ നൽകി ആന്‍റണി രാജു. തടവുശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് അപ്പീൽ നൽകിയത്. ഹർജി ശനിയാഴ്ച കോടതി പരിഗണിക്കും.

Advertisment

തൊ​ണ്ടി​മു​ത​ൽ കേ​സി​ൽ ആ​ന്‍റ​ണി രാ​ജു​വി​നും ഒ​ന്നാം പ്ര​തി കെ.​എ​സ്. ജോ​സി​നും നെ​ടു​മ​ങ്ങാ​ട് ജു​ഡീ​ഷ​ൽ ഫ​സ്റ്റ് ക്ലാ​സ് കോ​ട​തി​ മൂ​ന്ന് വ​ര്‍​ഷമാണ് ത​ട​വു​ശി​ക്ഷ വിധിച്ചത്. കേ​സി​ൽ ര​ണ്ടാം പ്ര​തി​യാ​ണ് ആ​ന്‍റ​ണി രാ​ജു. ജനുവരി മൂന്നിനാണ് ശിക്ഷ വിധിച്ചത്.

ഗൂ​ഢാ​ലോ​ച​ന​യ്ക്ക് ആ​റ് മാ​സം ത​ട​വ്, തെ​ളി​വ് ന​ശി​പ്പി​ക്ക​ലി​ന് മൂ​ന്ന് വ​ർ​ഷം ത​ട​വും 10,000 രൂ​പ പി​ഴ​യും, ക​ള്ള തെ​ളി​വ് ഉ​ണ്ടാ​ക്കിയതിന് മൂ​ന്ന് വ​ർ​ഷം ത​ട​വ് എ​ന്നി​ങ്ങ​നെ​യാ​ണ് കോ​ട​തി ശി​ക്ഷ വി​ധി​ച്ച​ത്.

‌തൊ​ണ്ടി​മു​ത​ലാ​യ അ​ടി​വ​സ്ത്ര​ത്തി​ൽ തി​രി​മ​റി ന​ട​ത്തി പ്ര​തി​ക്ക് ശി​ക്ഷ​യി​ൽ​നി​ന്ന് ര​ക്ഷ​പ്പെ​ടാ​ൻ അ​വ​സ​ര​മൊ​രു​ക്കി എ​ന്ന കേ​സി​ലാ​ണ് കോ​ട​തി ശി​ക്ഷ വി​ധി​ച്ച​ത്. 1990 ലാ​ണ് സം​ഭ​വം. ല​ഹ​രി മ​രു​ന്നു​മാ​യി തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ൽ പി​ടി​യി​ലാ​യ വി​ദേ​ശി​യെ കേ​സി​ൽനി​ന്ന് ര​ക്ഷ​പ്പെ​ടു​ത്താ​ൻ ആ​ന്‍റ​ണി രാ​ജു തൊ​ണ്ടി മു​ത​ലി​ൽ കൃ​ത്രി​മം ന​ട​ത്തി​യെ​ന്നാ​ണ് കേ​സ്.

Advertisment