/sathyam/media/media_files/xKdmDHGBgdlfvuSXFesV.jpg)
കോഴിക്കോട്: അനുവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി മുജീബ് ഉപയോഗിച്ച ബൈക്കിന്റെ നമ്പർ തിരിച്ചറിഞ്ഞത് നൂറോളം സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിന് ശേഷമെന്ന് കോഴിക്കോട് റൂറൽ എസ്പി അരവിന്ദ് സുകുമാർ മാധ്യമങ്ങളോട് വ്യക്തമാക്കി. മുജീബിന് എതിരെ അൻപതിൽ അധികം കേസുകളുണ്ടെന്ന് എസ്പി വ്യക്തമാക്കി.
കൊലപാതക രീതിയിൽനിന്നാണു മുജീബിനെ സംശയം തോന്നിയതെന്നും അനുവിന്റെ ശരീരത്തിൽനിന്നു പ്രതി മോഷ്ടിച്ച സ്വർണം കണ്ടെടുത്തെന്നും എസ്‍പി പറഞ്ഞു.
ഒരു സ്ഥലത്തും ഹെൽമറ്റ് അഴിക്കാതെ, സിസിടിവി ക്യാമറകളിൽ മുഖം വ്യക്തമാക്കാതെയായിരുന്നു പ്രതി സഞ്ചരിച്ചത്. പിന്നീട് മലപ്പുറം ജില്ലയിലെ എടവണ്ണപ്പാറ അങ്ങാടിക്ക് അടുത്ത് ബൈക്കും ഹെൽമറ്റും ജാക്കറ്റും ഉപേക്ഷിച്ച് കൊണ്ടോട്ടിയിലെ വീട്ടിൽ മുജീബ് തിരിച്ചെത്തുകയായിരുന്നു.
സിസി ടിവിയിൽ ബൈക്കിന്റെ നമ്പർ തെളിഞ്ഞതും യുവതിയെ ഒരാൾ ബൈക്കിൽ കയറ്റികൊണ്ട് പോകുന്നത് കണ്ടെന്ന പ്രദേശവാസിയുടെ മൊഴിയും കേസിൽ നിർണ്ണായകമായി. ബലാത്സംഗം മോഷണം ഉൾപ്പെടെ 55 കേസുകൾ പ്രതിക്കെതിരെ ഉണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us