തിരുവനന്തപുരം: തിരുവനന്തപുരം മിലിട്ടറി സ്റ്റേഷന്‍ കമാന്‍ഡര്‍ ബ്രിഗേഡിയര്‍ അനുരാഗ് ഉപാധ്യായയും പാങ്ങോട് ബ്രിഗേഡില്‍ നിന്നുള്ള സ്റ്റാഫ് ഓഫീസര്‍ ലെഫ്റ്റനന്‍റ് കേണല്‍ അരുണ്‍ സത്യനും ടെക്നോപാര്‍ക്ക് കാമ്പസ് സന്ദര്‍ശിച്ചു.
ടെക്നോപാര്‍ക്ക് സിഇഒ കേണല്‍ സഞ്ജീവ് നായര്‍ (റിട്ട.), മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ ചേര്‍ന്ന് അവരെ സ്വീകരിച്ചു.
സംസ്ഥാനത്തിന്‍റെ ഡിജിറ്റല്‍ ആവാസവ്യവസ്ഥയും കേരള ഡിഫന്‍സ് ഇന്നൊവേഷന്‍ സോണിന് (കെ-ഡിസ്) കീഴിലുള്ള പ്രതിരോധ സാങ്കേതിക മേഖലയിലെ നൂതന പ്രവര്‍ത്തനങ്ങളും മനസ്സിലാക്കുന്നതിനായിരുന്നു സന്ദര്‍ശനം.
ടെക്നോപാര്‍ക്ക് ആവാസവ്യവസ്ഥയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികളുമായും സ്റ്റാര്‍ട്ടപ്പുകളുമായും സഹകരിക്കുന്നതിന് സാധ്യമായ വഴികളെക്കുറിച്ചാണ് ചര്‍ച്ചകള്‍ കേന്ദ്രീകരിച്ചത്.
കേരളത്തിലെ ഊര്‍ജ്ജസ്വലമായ ഡിജിറ്റല്‍, സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥയില്‍ ബ്രിഗേഡിയര്‍ ഉപാധ്യായ സന്തുഷ്ടി പ്രകടിപ്പിച്ചു. പാങ്ങോട് ബ്രിഗേഡില്‍ ഇന്നൊവേഷന്‍ സെല്‍ സ്ഥാപിക്കുന്നതിലും അദ്ദേഹം താല്‍പ്പര്യം പ്രകടിപ്പിച്ചു.
/filters:format(webp)/sathyam/media/media_files/2025/07/05/2d11aa76-5bdf-45ca-a24d-bb1e12a8fce2-1-2025-07-05-22-39-10.jpg)
കെ-ഡിസുമായി ബന്ധം സ്ഥാപിക്കുന്നതിനും പ്രതിരോധത്തിലും എയ്റോസ്പേസിലും ആഴത്തിലുള്ള സഹകരണം വളര്‍ത്തുന്നതിനും സംയുക്ത സംരംഭങ്ങള്‍ സുഗമമാക്കുന്നതിനും ഇത് സഹായിക്കും.
കേരളത്തിലെ നവീന സംരംഭകര്‍ക്ക് വിവിധ പങ്കാളികളുമായി ഇടപഴകാനുള്ള അവസരം നല്‍കുന്ന പ്ലാറ്റ് ഫോമാണ് (കെ-ഡിസ്).
സായുധ സേന, ഐഡിഇഎക്സ്, ടെക്നോളജി ഡെവലപ്മെന്‍റ് ഫണ്ട് (ടിഡിഎഫ്), പ്രതിരോധ പൊതുമേഖലാ സ്ഥാപനങ്ങള്‍ (ഡിപിഎസ് യു), കെ-സ്പേസ് (കേരള സ്പേസ് പാര്‍ക്ക്), ഐഎസ്ആര്‍ഒ, ബ്രഹ്മോസ് എയ്റോസ്പേസ്, ടെക്നോപാര്‍ക്ക്, ഇന്‍ഫോപാര്‍ക്ക്, സൈബര്‍പാര്‍ക്ക് തുടങ്ങിയ ഐടി പാര്‍ക്കുകള്‍,
കെല്‍ട്രോണ്‍, എംഎസ്എംഇകള്‍, വ്യാവസായിക, പ്രതിരോധ പാര്‍ക്കുകള്‍, അക്കാദമിക് സ്ഥാപനങ്ങള്‍, ടെക്നോളജി ബിസിനസ് ഇന്‍കുബേറ്ററുകള്‍, ഡിഫന്‍സ് തിങ്ക് ടാങ്കുകള്‍, കണ്‍സള്‍ട്ടന്‍റുകള്‍, സായുധ സേനയിലെ പരിചയസമ്പന്നര്‍, മേഖലയിലെ വിദഗ്ധര്‍ തുടങ്ങിയവര്‍ ഇതില്‍ ഉള്‍പ്പെടുന്നു.
കേരളത്തിലെ നവീകരണ, സാങ്കേതിക ആവാസവ്യവസ്ഥയിലെ നിരവധി പ്രധാന പങ്കാളികളെ ഈ ഇടപെടല്‍ ഒരുമിച്ച് കൊണ്ടുവന്നു.
കെ-സ്പേസ് സിഇഒ ലെവിന്‍ ജി, ഐഐഐടിഎം-കെ ഡയറക്ടറും ഡിജിറ്റല്‍ യൂണിവേഴ്സിറ്റി കേരളയിലെ പ്രൊഫസറുമായ ഡോ. അലക്സ് ജെയിംസ്, ജിടെക് സെക്രട്ടറിയും ടാറ്റ എല്‍ക്സിയിലെ സെന്‍റര്‍ ഹെഡുമായ ശ്രീകുമാര്‍ വി, റിഫ്ളക്ഷന്‍സിലെ വിനോദ് എന്‍, ശ്യാം കുമാര്‍ ആര്‍,
ഇന്‍ഫോസിസ് തിരുവനന്തപുരം ഡെവലപ്മെന്‍റ് സെന്‍റര്‍ ഹെഡ് സുനില്‍ ജോസ്, വിന്‍വിഷ് ടെക്നോളജീസ് ഫൗണ്ടര്‍ പയസ് വര്‍ഗീസ്, ഡിക്യൂബ് സിഇഒ മനു മാധവന്‍, കെന്നഡിസ് സിഇഒ ടോണി ജോസഫ്, ടിസിഎസിലെ അഡ്മിനിസ്ട്രേഷന്‍ ബ്രാഞ്ച് ഹെഡ് റോയ് ഫ്രാന്‍സിസ്,
എആര്‍എസ് ട്രാഫിക് ഇന്ത്യ ലിമിറ്റഡ് എംഡി മനീഷ് വിഎസ്, ജിഎക്സ്പി ടെക്നോളജീസിലെ അനൂപ് കുമാര്‍, ജിടെക് സിഇഒ ടോണി ഈപ്പന്‍, ലീഡ് ഐടി സ്ട്രാറ്റജിസ്റ്റിലെ പ്രജീത് പ്രഭാകരന്‍, ഡിഫന്‍സ് ഇന്നൊവേറ്റര്‍ ജയേഷ് നടരാജന്‍, ആക്സിയ ന്യൂ ഇനിഷ്യേറ്റിവ്സ് വൈസ് പ്രസിഡന്‍റ് രജീഷ് ആര്‍, ഡിഫന്‍സ് ഇന്നൊവേറ്റര്‍മാര്‍, വ്യവസായ പ്രമുഖര്‍, മേക്കര്‍വില്ലേജ്, ഐഐഐടിഎം-കെ ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
സന്ദര്‍ശനത്തിന്‍റെ ഭാഗമായി വിശിഷ്ട വ്യക്തികള്‍ ടെക്നോപാര്‍ക്ക് ഫേസ് ഒന്നിലെ സിഡാക് കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ജെന്‍ റോബോട്ടിക്സ് സന്ദര്‍ശിച്ചു. ജെന്‍ റോബോട്ടിക്സ് സ്ഥാപകനായ വിമല്‍ ഗോവിന്ദുമായി ആശയവിനിമയവും നടത്തി.
ടെക്നോപാര്‍ക്ക് ഫേസ് രണ്ടില്‍ പ്രവര്‍ത്തിക്കുന്ന മുന്‍നിര ഐടി കമ്പനികളിലൊന്നായ യുഎസ്ടി കാമ്പസും പ്രതിനിധി സംഘം സന്ദര്‍ശിച്ചു.
യുഎസ്ടിയുടെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ അലക്സാണ്ടര്‍ വര്‍ഗീസ്, ശില്‍പ മേനോന്‍ (സെന്‍റര്‍ ഹെഡ്), ഹരികൃഷ്ണന്‍ മോഹന്‍കുമാര്‍ (സീനിയര്‍ ഡയറക്ടര്‍), ലെഫ്റ്റനന്‍റ് കേണല്‍ വിജില്‍ നായര്‍ (ഡയറക്ടര്‍, വര്‍ക്ക്പ്ലേസ് മാനേജ്മെന്‍റ്) എന്നിവരുള്‍പ്പെടെയുള്ള നേതൃത്വ സംഘവുമായും അവര്‍ ചര്‍ച്ച നടത്തി.