ശബരിമല സ്വര്‍ണക്കവര്‍ച്ച: അറസ്റ്റിലായ മുന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാര്‍ ജയിലിലേയ്ക്ക്. 14 ദിവസം റിമാന്‍ഡില്‍.

കൊല്ലം വിജിലന്‍സ് കോടതിയാണ് പത്മകുമാറിനെ പതിനാലുദിവസത്തേക്ക് റിമാന്‍ഡ് ചെയ്തത്. തിരുവനന്തപുരം സ്‌പെഷ്യല്‍ സബ് ജയിലിലേക്ക് മാറ്റും.

New Update
a padmakumar-2

കൊല്ലം: ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ അറസ്റ്റിലായ മുന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാര്‍ റിമാന്‍ഡില്‍. 

Advertisment

കൊല്ലം വിജിലന്‍സ് കോടതിയാണ് പത്മകുമാറിനെ പതിനാലുദിവസത്തേക്ക് റിമാന്‍ഡ് ചെയ്തത്. തിരുവനന്തപുരം സ്‌പെഷ്യല്‍ സബ് ജയിലിലേക്ക് മാറ്റും. 

തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ വൈദ്യപരിശോധന പൂര്‍ത്തിയാക്കിയ ശേഷമാണ് പത്മകുമാറിനെ കൊല്ലം വിജിലന്‍സ് കോടതിയില്‍ എത്തിച്ചത്. 

GOLD-PLSTE

മാധ്യമങ്ങള്‍ പ്രതികരണം തേടിയെങ്കിലും ചോദ്യങ്ങളോട് പത്മകുമാര്‍ പ്രതികരിച്ചില്ല.

 ഇന്ന് വൈകീട്ടോടെയാണ് പ്രത്യേക അന്വേഷണസംഘം പത്മകുമാറിനെ അറസ്റ്റ് ചെയ്തത്.

സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി അംഗവും കോന്നി മുന്‍ എംഎല്‍എയുമാണ് പത്മകുമാര്‍.

പ്രത്യേക കേന്ദ്രത്തില്‍ മണിക്കൂറുകള്‍ ചോദ്യം ചെയ്തതിനു ശേഷമാണ് എസ്ഐടി പത്മകുമാറിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. 

ശബരിമല ശ്രീകോവിലിനു മുന്നിലെ കട്ടിളപ്പടിയിലെ സ്വര്‍ണം കവര്‍ന്ന കേസുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. 

unnikrishnan potty

ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് എല്ലാ ഒത്താശയും ചെയ്തുകൊടുത്തത് പത്മകുമാറാണെന്ന നിഗമനത്തിലാണ് എസ്ഐടി.

ഇതിലൂടെ സാമ്പത്തിക നേട്ടമുണ്ടാക്കിയെന്നുമാണ് അന്വേഷണ സംഘത്തിന്റെ നിഗമനം

Advertisment