മൂന്നാമത്തെ ഇൻറർനാഷണൽ പുലരി ടിവി അവാർഡുകൾക്കുള്ള അപേക്ഷകൾ ക്ഷണിക്കുന്നു.

New Update
pulari tv award

തിരുവനന്തപുരം : വിവിധ ഭാഷകളിലുള്ള ചെറുതും വലുതുമായ ഒട്ടേറെ മികച്ച സിനിമകൾ, ടെലിവിഷൻ പ്രോഗ്രാമുകൾ, ഷോർട്ട് ഫിലിമുകൾ, വീഡിയോ ആൽബങ്ങൾ എന്നിവയിൽ പിന്നില്‍ പ്രവൃത്തിച്ചവര്‍ തീര്‍ച്ചയായും പ്രശംസ അര്‍ഹിയ്ക്കുന്നു. ഇത്തരം പ്രതിഭകളെ പ്രോത്സാഹിപ്പിക്കുന്നതിനായി മലയാളം ഐ പി ടിവിയായ പുലരി ടിവി "ഇൻറർനാഷണൽ പുലരി ടിവി അവാർഡ്" സംഘടിപ്പിക്കുന്നത്.

മൂന്നാമത്തെ ഇൻറർനാഷണൽ പുലരി ടിവി അവാർഡുകൾക്കുള്ള അപേക്ഷകൾ ക്ഷണിക്കുന്നു.

2024 ജനുവരി 1 നും 2025 ഓഗസ്റ്റ് 15 നും ഇടയിൽ സെൻസർ ചെയ്ത് റിലീസ് ചെയ്തതും, 72 മിനിറ്റിൽ കുറയാത്ത റൺടൈമുള്ളതും, OTT പ്ലാറ്റ്‌ഫോമുകൾ വഴി റിലീസ് ചെയ്തതുമായ സിനിമകളും, 2024-ൽ സംപ്രേഷണം ചെയ്ത സീരിയലുകൾ, ടെലിഫിലിമുകൾ, ഡോക്യുമെന്ററികൾ, റിയാലിറ്റി ഷോകൾ, കോമഡി പ്രോഗ്രാമുകൾ, വാർത്തകളും, യൂട്യൂബിൽ റിലീസ് ചെയ്തതും അല്ലാത്തതുമായ 1 മിനിറ്റ് മുതൽ 45 മിനിറ്റ് വരെയുള്ള ഹ്രസ്വചിത്രങ്ങളും, എല്ലാ കാറ്റഗറിയിലും ഉള്ള വീഡിയോ ആൽബങ്ങളും അപേക്ഷിക്കാവുന്നതാണു.

അപേക്ഷകൾ www.pularitv.com എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കേണ്ടതാണ്. എന്‍ട്രികള്‍ അയക്കേണ്ട അവസാന തിയതി 2025 ഓഗസ്റ്റ് 15.

രജിസ്‌ട്രേഷന്‍ സംബന്ധിച്ച  കൂടുതൽ വിവരങ്ങൾക്ക്...  കോൾ / വാട്സ്ആപ്പ്  +919744257128 നമ്പറിലോ  www.pularitv.comwww.pulariawards.pularitv.com എന്ന  വെബ്സൈറ്റ് സന്ദര്ശിക്കുകയോ ചെയ്യാവുന്നതാണ്.

ഈ വർഷം ഇന്റർനാഷണൽ പുലരി ടിവി അവാർഡ് വിതരണം ഡിസംബറിലാണ് നടത്തുന്നത്. ഫല പ്രഖ്യാപനം ഒക്ടോബർ 25ന്. സിനിമാ തിയേറ്ററിൽ നടക്കുന്ന പരിപാടിയിൽ സിനിമയിലെ പ്രമുഖ സാങ്കേതിക വിദഗ്ധരും അഭിനേതാക്കളും അതിഥികളായി എത്തുന്നു.

തിരുവനന്തപുരത്ത് പ്രവർത്തിക്കുന്ന മലയാളത്തിലെ ആദ്യത്തെ സിനിമാ വിനോദ ഐപി ടിവി ചാനലാണ് പുലരി ടിവി. വിവിധ സിനിമാ പരിപാടികൾ വളരെ നൂതനമായി ഈ ചാനലിൽ സംപ്രേഷണം ചെയ്യുന്നു. സിനിമാ വാർത്തകൾ, ലൊക്കേഷൻ സ്പെഷ്യലുകൾ, സിനിമാ ട്രെയിലറുകൾ, ഷോർട്ട് ഫിലിമുകൾ, സിനിമാ ഗാനങ്ങൾ എന്നിവ പുലരി ടിവിയിൽ 24 മണിക്കൂറും കാണാൻ കഴിയും. വിദേശത്തുള്ള മലയാളികൾക്കും അവ കാണാൻ കഴിയുന്ന തരത്തിലാണ് പരിപാടികളുടെ സമയം ക്രമീകരിച്ചിരിക്കുന്നത്. 

Advertisment