കനിവ് 108 ആംബുലൻസിൽ എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഡ്രൈവർമാരുടെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു

New Update
108 ambulance File

തിരുവനന്തപുരം: കനിവ് 108 ആംബുലൻസിൽ എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഡ്രൈവർമാരുടെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. കരാർ അടിസ്ഥാനത്തിൽ ആണ് നിയമനം. കുറഞ്ഞ പ്രായപരിധി 25 വയസ്സ്, പരമാവധി പ്രായപരിധി 40 വയസ്സ്.

Advertisment

പത്താം ക്ലാസ് യോഗ്യതയും കുറഞ്ഞത് മൂന്നു വർഷത്തെ പ്രവർത്തി പരിചയവും നിർബന്ധമാണ്, ഹെവി ലൈസൻസ് ഉള്ളവർക്ക് മുൻഗണന. അപേക്ഷകർ അതാത് ജില്ലയിലെ താമസക്കാർ ആയിരിക്കണം. അപേക്ഷകൾ kaniv108@emri.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയക്കുക. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി 21 ഡിസംബർ.

Advertisment