തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് ജോസഫിന്റെ നേതൃത്വത്തിലേക്ക് ചെയര്‍മാന്‍ പി.ജെ ജോസഫിന്റെ മകന്‍ അപു ജോസഫ് ഇന്ന് രംഗപ്രവേശം ചെയ്യും. പാര്‍ട്ടിയുടെ സംസ്ഥാന കോര്‍ഡിനേറ്ററായാണ് അപു ജോസഫ് നേതൃത്വത്തിലേക്ക് എത്തുന്നത്.
ഇന്ന് കോട്ടയത്ത് സീസര്‍ പാലസ് ഹോട്ടലില്‍ ചേരുന്ന പാര്‍ട്ടിയുടെ ഉന്നതാധികാര സമിതി യോഗത്തിലാവും അദ്ദേഹത്തെ കോര്‍ഡിനേറ്റര്‍ സ്ഥാനത്ത് നിയമിക്കുക
പാര്‍ട്ടിയുടെ ഹൈപ്പവര്‍ കമ്മറ്റിയിലും അദ്ദേഹത്തെ ഉള്‍പ്പെടുത്തിയേക്കും. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ തൊടുപുഴയില്‍ നിന്നും അദ്ദേഹം മത്സരിക്കാന്‍ തയ്യാറെടുക്കുകയാണ്.
/sathyam/media/media_files/2025/01/07/382O9H3iH5F1QGc2wjpV.jpg)
ഇന്ന് ചേരുന്ന യോഗത്തില്‍ ഉന്നതാധികാര സമിതി പുന:സംടിപ്പിച്ച് പുതിയ അംഗങ്ങളെ ഉള്‍പ്പെടുത്തും. സംസ്ഥാന തലത്തില്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ അഴിച്ചുപണിക്കും നീക്കം നടക്കുന്നുണ്ട്.
2021 നിയമസഭ തെരഞ്ഞെടുപ്പില്‍ അപു മത്സരിക്കുമെന്ന് വാര്‍ത്തകള്‍ പരന്നിരുന്നു. എന്നാല്‍ അതുണ്ടായില്ല. അന്ന് അപുവിനെ തിരുവമ്പാടിയില്‍ നിന്നും മത്സരിപ്പിക്കണമെന്ന് മലബാറിലെ ജില്ലാ കമ്മിറ്റികള്‍ പി.ജെ ജോസഫിനോട് ആവശ്യപ്പെട്ടിരുന്നു
പ്രവര്‍ത്തകരുടെ വികാരം അത്തരത്തിലുണ്ടെന്ന കാര്യവും ജോസഫിനെ ധരിപ്പിച്ചെങ്കിലും അന്ന് അപു മത്സരത്തിനിറങ്ങിയിരുന്നില്ല.