Advertisment

തൊടുപുഴയില്‍ നിന്നുള്ള യു.ഡി.എഫ് സ്ഥാനാര്‍ഥിയാകാന്‍ അപു? കേരളാ കോണ്‍ഗ്രസില്‍ ഇനി കാര്യങ്ങള്‍ മോന്‍സും അപുവും തീരുമാനിക്കും. അപു എത്തുന്നത് പാര്‍ട്ടിയിലെ രണ്ടാമനാകാന്‍

തൊടുപുഴയില്‍ അപു സ്ഥാനാര്‍ഥി ആകും എന്നാ ചര്‍ച്ചകള്‍ സജീവമാകുന്നതിനിടയില്‍ ആണു അപുവിനെ പാര്‍ട്ടി നേതൃത്വത്തില്‍ എത്തിക്കുന്നത്.

New Update
apu joseph and mons joseph

കോട്ടയം: അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ തൊടുപുഴയില്‍ നിന്നുള്ള യു.ഡി.എഫ് സ്ഥാനാര്‍ഥിയാകാന്‍ പി.ജെ ജോസഫിന്റെ മകന്‍ അപു ജോണ്‍ ജോസഫ് ?. തെരഞ്ഞെടുപ്പിനു മുന്നോടിയായി കേരള കോണ്‍ഗ്രസ് നേതൃനിരയിലേക്ക് അപു ജോണ്‍ ജോസഫ് എത്തും. 

Advertisment

അപു ജോണ്‍ ജോസഫ് പാര്‍ട്ടിയുടെ സംസ്ഥാന കോര്‍ഡിനേറ്ററാകും. അപുവിനെ പാര്‍ട്ടി ഹൈപ്പവര്‍ കമ്മിറ്റിയിലും ഉള്‍പ്പെടുത്തും. അപു എത്തുന്നതോടെ മോന്‍സ് ജോസഫിനൊപ്പം നേതൃനിരയില്‍ രണ്ടാമനായാകും അപു എത്തുക. കഴിഞ്ഞ കുറച്ചു നാളുകളായി കേരളാ കോണ്‍ഗ്രസില്‍ എക്സിക്യൂട്ടീവ് ചെയര്‍മാന്‍ മോന്‍സ് ജോസഫ്- അപു ജോണ്‍ ജോസഫ് അച്ചുതണ്ടാണു കാര്യങ്ങള്‍ നിയന്ത്രിക്കുന്നത്


apu joseph Untitledearthq

ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഉള്‍പ്പടെ ചെയര്‍മാന്‍ പി.ജെ. ജോസഫിന്റെ നിലപാടുകളെ മറികടന്നു കാര്യങ്ങള്‍ നിയന്ത്രിച്ചതും ഇരുവരും ചേര്‍ന്നായിരുന്നു. ഇരുവരുടെ നിലപാടുകളില്‍ പ്രതിഷേധിച്ചു പല മുതിര്‍ന്ന നേതാക്കളും പാര്‍ട്ടിവിട്ടു പുറത്തു പോവുകയും ചെയ്തിരുന്നു.

തൊടുപുഴയില്‍ അപു സ്ഥാനാര്‍ഥി ആകും എന്നാ ചര്‍ച്ചകള്‍ സജീവമാകുന്നതിനിടയില്‍ ആണു അപുവിനെ പാര്‍ട്ടി നേതൃത്വത്തില്‍ എത്തിക്കുന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞടുപ്പില്‍ അപു മത്സരിക്കുമെന്നു ചില വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു. 

അന്നു അപുവിനെ തിരുവമ്പാടിയില്‍ മത്സരിപ്പിക്കാനായിരുന്നു നീക്കം നടത്തിയത്. ലീഗിന്റെ കൈവശമുള്ള സീറ്റാണു തിരുവമ്പാടി. ലീഗുമായി ചര്‍ച്ച നടത്തി അവിടെ സ്ഥാനാര്‍ഥിയായി അപുവിനെ അവതരിപ്പിക്കാനായിരുന്നു നീക്കം. 


ഇതിന്റെ ഭാഗമായി പി.ജെ ജോസഫിനോട് മലബാറിലെ ജില്ലാ കമ്മിറ്റികള്‍ ഇക്കാര്യം ഒറ്റക്കെട്ടായി ആവശ്യപ്പെടുമെന്നും കേരള കോണ്‍ഗ്രസ് നേതാക്കള്‍ പരസ്യമായി പ്രതികരിച്ചിരുന്നു. പക്ഷേ നീക്കങ്ങള്‍ ഫലം കണ്ടില്ല. പിന്നീട് സി.പി.എമ്മിന്റെ ലിന്റോ ജോസഫ് ഇവിടെ നിന്നും നിയമസഭയിലേക്ക് ജയിച്ചു കയറിയത്


apu john joseph

പിന്നീട് രാഷ്ട്രീയത്തില്‍ കാര്യമായി തിളങ്ങാനും അപുവിന് അവസരം ലഭിച്ചില്ല. ഇതിനിടെയാണു മോന്‍സ് ജോസഫ് -അപു കൂട്ടുകെട്ട് കേരളാ കോണ്‍ഗ്രസില്‍ രൂപപ്പെടുന്നത്. പിന്നാലെ കേരളാ കോണ്‍ഗ്രസിലെ നിര്‍ണായക തീരുമാനങ്ങളും എടുക്കുന്നത് ഇരുവരും ചേര്‍ന്നായിരുന്നു. 

പല തീരുമാനങ്ങളും അണികളുടേയും നേതാക്കളുടെയും അതൃപ്തിക്കും കാരണമായി. അനാരോഗ്യം കാരണം പാര്‍ട്ടിക്കുള്ളില്‍ പി.ജെ. ജോസഫ് അപ്രസക്തനാവുകയും ചെയ്തു.

ഇതിനിടെയാണ് നേതൃനിരയിലേക്ക് അപുവിനെ ഉയര്‍ത്തുന്നത്. ഇന്ന് കോട്ടയത്ത് ചേരുന്ന പാര്‍ട്ടി ഹൈപ്പവര്‍ കമ്മിറ്റിയില്‍ പുതിയ ഭാരവാഹികളെ തെരെഞ്ഞെടുക്കും.

Advertisment