ഗതാഗത നിയന്ത്രണവും ഉച്ചഭാഷിണി വഴി മുന്നറിയിപ്പും; കാട്ടാനകൾ കൂട്ടത്തോടെ കൃഷിയിടങ്ങളിലെത്തുമ്പോൾ പുറത്തിറങ്ങാനാവാതെ ജനങ്ങൾ പ്രതിസന്ധിയിൽ ,ആറളത്ത് ഒറ്റ ദിവസം വനം വകുപ്പ് കാട്ടിലേക്ക് കയറ്റി വിട്ടത് പതിനാല് ആനകളെ; ആനകൾ കൃഷി നശിപ്പിക്കപ്പെടുമ്പോഴും മരണം സംഭവിക്കുമ്പോഴും പ്രതിരോധ നടപടികൾ ശക്തമാക്കുമെന്ന് സർക്കാർ പ്രഖ്യാപിക്കുന്നതല്ലാതെ നടപടി ഫലപ്രദമാകുന്നില്ലെന്നതാണ് വസ്തുത

New Update
elephant attack-2

കണ്ണൂർ : ആറളം ഫാമിലെ കൃഷിയിടത്തിലും ആദിവാസി പുനരധിവാസ മേഖലയിലും തമ്പടിച്ച കാട്ടാനക്കൂട്ടത്തെ തുരത്താൻ ഊർജിത ശ്രമങ്ങളാണ് വനം വകുപ്പ് നടത്തുന്നത്. ഇങ്ങനെ കഴിഞ്ഞ ദിവസം കാടു കയറ്റിയത് 14 ആനകളെയാണ്. 

Advertisment

elephant aaralam

ഫാം പ്രദേശത്ത് 25 കാട്ടാനകൾ ഉണ്ടെന്നാണ് ഈ മേഖലയിലെ തൊഴിലാളികൾ പറയുന്നത്. ആനയുടെ ആക്രമണത്തിൽ മരണങ്ങൾ തുടർക്കഥയാണിവിടെ . കൃഷി നശിപ്പിക്കപ്പെടുമ്പോഴും മരണം സംഭവിക്കുമ്പോഴും പ്രതിരോധ നടപടികൾ ശക്തമാക്കുമെന്ന് സർക്കാർ പ്രഖ്യാപിക്കുന്നതല്ലാതെ നടപടി ഫലപ്രദമാകുന്നില്ലെന്ന വസ്തുത നിലനിൽക്കുയാണെന്നു തൊഴിലാളികളും പുനരധിവാസ മേഖലയിലെ താമസക്കാരും പറയുന്നു. 

H

ഫാം ബ്ലോക്ക് രണ്ടിലെ കൃഷിയിടത്തിൽ തമ്പടിച്ച കുട്ടിയാനകൾ അടക്കമുള്ളവയെയാണ്‌ തുരത്തൽ ദൗത്യ സംഘം വനത്തിനുള്ളിലേക്ക് കഴിഞ്ഞദിവസം കയറ്റി വിട്ടത്. ഈ പ്രദേശങ്ങളിലേക്കുള്ള റോഡുകളിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയും പുനരധിവാസ മേഖലയിൽ ഉച്ചഭാഷിണിയിലൂടെ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയുമാണ് കാട്ടാനകളെ വനത്തിലേക്ക് തുരത്തിയത്. 

elephant aaralam25

 രണ്ട് ദിവസത്തെ പരിശ്രമം  വഴി പതിനെട്ട്‌ ആനകളെ കാടുകയറ്റിഎന്നാണ് വനം വകുപ്പ് അധികൃതർ പറയുന്നത്.   ഒന്നാം ഘട്ടത്തിൽ ഇരുപതോളം ആനകളെ തുരത്താൻ സാധിച്ചിരുന്നു. എന്നാൽ  കഠിന പരിശ്രമം ആനകളെ കാട് കയറ്റിയാലും ദിവസങ്ങൾക്കുള്ളിൽ ജനവാസ കേന്ദ്രങ്ങളിലും കൃഷിയിടത്തിലും ആനകൾ തിരികെയെത്തും എന്നതാണ് പ്രധാന പ്രശ്നം.

ആനകൾ തിരികെയെത്താതിരിക്കാൻ ഫാമിലും പുനരധിവാസ മേഖലയിലുമായി മൂന്ന് സംഘങ്ങളായി  ആർ ആർ ടിയുടെ രാത്രികാല പട്രോളിങ്ങും തുടരുമെന്നാണ് വനം വകുപ്പ് പറയുന്നത്.

Advertisment