/sathyam/media/media_files/5x2HkikBN1EpZdEOnySR.jpg)
ആലപ്പുഴ: ചേര്‍ത്തലയില്‍ യുവതിയെ ഭര്‍ത്താവ് തീ കൊളുത്തി കൊലപ്പെടുത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പട്ടണക്കാട് വലിയവീട്ടിൽ ആരതി (32) ആണ് വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. ആക്രമണത്തിനിടെ പരിക്കേറ്റ ഭര്‍ത്താവ് ശ്യാംജിത്ത് ആശുപത്രിയിൽ ചികിത്സയിലാണ്.
ദേഹത്ത് തീയാളിയ ശേഷവും പ്രതിയായ ഭർത്താവ് പെട്രോൾ ഒഴിച്ചെന്ന് നാട്ടുകാർ പറയുന്നു. പെട്രോൾ ഒഴിച്ച ഉടനെ ആരതി വണ്ടിയിൽ നിന്ന് ഇറങ്ങി ഓടിയെങ്കിലും അപ്പോഴേക്കും ശ്യാംജിത്ത് തീ കൊളുത്തിയിരുന്നു. സംഭവമറിഞ്ഞ് ഓടിയെത്തിയ നാട്ടുകാരാണ് തീയണച്ചത്.
ഇന്ന് രാവിലെ ഒൻപതരയോടെ പട്ടണക്കാട് സ്വദേശി ആരതിയെ ഭർത്താവ് ശ്യാംജിത്ത് ജോലിസ്ഥലത്തേക്ക് പോകുന്നതിനിടെ വഴിയിൽ തടഞ്ഞ് പെട്രോൾ ഒഴിച്ച് തീ കൊളുത്തി കൊലപ്പെടുത്തുകയായിരുന്നു. ചേർത്തലയിലെ സ്വകാര്യ സ്ഥാപനത്തിൽ ജീവനക്കാരിയായിരുന്നു ആരതി.
കുടുംബപ്രശ്‌നങ്ങളെ തുടര്‍ന്ന് ഇരുവരും അകന്നു കഴിയുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ ഡിസംബറില്‍ ആരതി കോടതിയില്‍ ഗാര്‍ഹിക പീഡനത്തിനു നല്‍കിയ ഹർജിയില്‍ സംരക്ഷണത്തിനുള്ള ഉത്തരവ് ലഭിച്ചിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us