New Update
/sathyam/media/media_files/2025/12/12/thomas-tharayil-2025-12-12-19-36-46.jpg)
ചങ്ങനാശേരി: കേരള കത്തോലിക്കാ മെത്രാന്‍ സമിതിയുടെ സെക്രട്ടറി ജനറലായി ചങ്ങനാശേരി അതിരൂപതാധ്യക്ഷന്‍ ആര്‍ച്ചുബിഷപ് മാര്‍ തോമസ് തറയിലിനെ തെരഞ്ഞെടുത്തു. മാര്‍ തോമസ് തറയിലിന്റെ പുതിയ നിയോഗം സഭാംഗങ്ങള്‍ക്കു വളരെ പ്രതീക്ഷയും ഉണര്‍വും നല്‍കുന്നതാണെന്ന് അതിരൂപത വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.
Advertisment
കെ.സി.ബി.സി പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട കോഴിക്കോട് അതിരൂപതാധ്യക്ഷന്‍ മോസ്റ്റ് റവ.ഡോ. വര്‍ഗീസ് ചക്കാലയ്ക്കല്‍, വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട പത്തനംതിട്ട രൂപതാധ്യക്ഷന്‍ സാമുവല്‍ മാര്‍ ഐറേനിയോസ് എന്നിവര്‍ക്കും അതിരൂപത അഭിനന്ദനങ്ങള്‍ അറിയിച്ചു. കേരള കത്തോലിക്കാസഭയ്ക്ക് കാലോചിതവും സുധീരവുമായ നേതൃത്വം നല്‍കുന്നതിന് പുതിയ ഭരണസമിതിക്ക് സാധിക്കുമെന്ന് ചങ്ങനാശേരി അതിരൂപത പ്രത്യാശ പ്രകടിപ്പിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us