/sathyam/media/media_files/2025/01/18/cPUa6zV1PmnvdGsg3B8B.jpg)
അരീക്കര: സെന്റ് റോക്കീസ് ക്‌നാനായ കത്തോലിക്കാ പള്ളിയിലെ പരിശുദ്ധ കന്യകാമറിയത്തിന്റെ ശുദ്ധീകരണ തിരുനാളും, ഇടവക മദ്ധ്യസ്ഥനായ വിശുദ്ധ റോക്കീസിന്റെ തിരുനാളും, ശതോത്തര രജതജൂബിലി തിരുനാളും ജനുവരി 24 മുതല്‍ ഫെബ്രുവരി രണ്ട് വരെ നടക്കും.
ജനുവരി 24 മുതല്‍ 29 വരെ രാവിലെ 6.10 മുതല്‍ ജപമാല, ദിവ്യബലി, നൊവേന. ജനുവരി 30 ന് പരേതസ്മരണ ദിനം രാവിലെ 6.10 ന് ജപമാല, ദിവ്യബലി, നൊവേന, സെമിത്തേരി സന്ദര്‍ശനം. വൈകുന്നേരം 6.30 ന് റോക്ക്‌സ് ഫെസ്റ്റിനോ 2025 സ്‌കൂള്‍ ഗ്രൗണ്ടില്‍ തുടര്‍ന്ന് കലാസന്ധ്യ.
ജനുവരി 31 ന് രാവിലെ ജപമാല, തിരുനാള്‍ പതാക ഉയര്‍ത്തല്‍, ലദീഞ്ഞ്, ദിവ്യബലി, നൊവേന, തുടര്‍ന്ന് പന്ത്രണ്ട് മണിക്കൂര്‍ ആരാധന വാര്‍ഡ് അടിസ്ഥാനത്തില്‍, വൈകുന്നേരം 6.15 ന് ആരാധന സമാപനം.
തുടര്‍ന്ന് പള്ളിയില്‍ നിന്നും പാറത്തോട് കവലയിലേയ്ക്ക് മെഴുകുതിരി പ്രദക്ഷിണം തുടര്‍ന്ന് സ്‌കൂള്‍ ഗ്രൗണ്ടില്‍ സ്‌നേഹ വിരുന്ന്, മ്യൂസിക്കല്‍ ഫ്യൂഷന്‍, ഫെബ്രുവരി 1 ശനിയാഴ്ച രാവിലെ 6.10 ന് ജപമാല, നൊവേന, ഫാ. ജിതിന്‍ വല്ലൂര്‍ ഒഎസ്ബി നേതൃത്വത്തില്‍ ആഘോഷമായ സുറിയാനി കുര്‍ബാന.
വൈകുന്നേരം 4 ന് വാദ്യമേളങ്ങള്‍, 6 തിരുനാള്‍ വേസ്പര, തുടര്‍ന്ന് 7 ന് പള്ളിയില്‍ നിന്നും വെളിയന്നൂര്‍ പെരുമറ്റം കവലയിലേയ്ക്ക് പ്രദക്ഷിണം, കുരിശ് പള്ളിയില്‍ ലദീഞ്ഞ്, 9ന് പരിശുദ്ധ കുര്‍ബാനയുടെ ആശീര്‍വാദം, 9.15 വാദ്യമേളങ്ങളുടെ ഡിസ്‌പ്ലേ ഫ്യൂഷന്‍.
ഫെബ്രുവരി രണ്ടിന് രാവിലെ 7 ന് ദിവ്യബലി, 9.45 ന് ആഘോഷ പൂര്‍വ്വമായ തിരുനാള്‍ റാസ, ഉച്ചയ്ക്ക് 12 ന് പ്രദക്ഷിണം, പരിശുദ്ധ കുര്‍ബാനയുടെ ആശീര്‍വാദം വൈകുന്നേരം 6.30 മുതല്‍ വിധുപ്രതാപും സംഘവും അവതരിപ്പിക്കുന്ന മെഗാഷോ.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us