ആരാണു ദേശവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നത്‌ ? അങ്ങനെ പറയാനിടയായ സാഹചര്യമെന്ത്‌ ? ദേശവിരുദ്ധ പ്രവർത്തനം എന്തുകൊണ്ട് അറിയിച്ചില്ല ? അഭിമുഖത്തിലെ  'ദേശവിരുദ്ധ' പ്രവര്‍ത്തന പരാമര്‍ശത്തെക്കുറിച്ച് മുഖ്യമന്ത്രിയോട് ചോദ്യങ്ങളുമായി ഗവര്‍ണര്‍, വിശദീകരണം തേടി

മുഖ്യമന്ത്രി പിണറായി വിജയന്റേതായി വന്ന അഭിമുഖത്തിൽ പരാമർശിച്ച ‘ദേശവിരുദ്ധ’ പ്രവർത്തനത്തെക്കുറിച്ചു ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വിശദീകരണം തേടി

New Update
arif muhammad khan pinarai vijayan-2

തിരുവനന്തപുരം: ദേശീയമാധ്യമത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റേതായി വന്ന അഭിമുഖത്തിൽ പരാമർശിച്ച ‘ദേശവിരുദ്ധ’ പ്രവർത്തനത്തെക്കുറിച്ചു ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ മുഖ്യമന്ത്രിയോട്‌ വിശദീകരണം തേടി.

Advertisment

ദേശവിരുദ്ധ പ്രവർത്തനം എന്തുകൊണ്ട് അറിയിച്ചില്ലെന്നും അങ്ങനെ പറയാനിടയായ സാഹചര്യമെന്തെന്നും ആരാണു ദേശവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നതെന്നും ഗവര്‍ണര്‍ മുഖ്യമന്ത്രിയോട് ചോദിച്ചു.

3 വർഷമായി ദേശവിരുദ്ധ പ്രവർത്തനങ്ങൾ നടക്കുന്നുവെന്ന് മുഖ്യമന്ത്രി തന്നെ പറഞ്ഞു. അത് എന്താണെന്നറിയാൻ ഓരോ ഇന്ത്യക്കാരനും അവകാശമുണ്ടെന്നും ​ഗവർണർ പറഞ്ഞു. സ്വർണക്കടത്തിനും ഹവാല ഇടപാടിനും പിന്നിൽ ആരാണെന്ന് മുഖ്യമന്ത്രി അറിയിക്കണമെന്നും ഗവര്‍ണര്‍ കത്തില്‍ ആവശ്യപ്പെട്ടു.

Advertisment