New Update
/sathyam/media/media_files/W7KP77cOI4rXHrWfrrea.jpg)
തിരുവനന്തപുരം: സര്‍ക്കാര്‍-ഗവര്‍ണര്‍ പോര് കൂടുതല്‍ ശക്തമാകുന്നു. തൻ്റെ കത്തിനുമറുപടി തരാൻ 20 ലേറെ ദിവസം മുഖ്യമന്ത്രി എടുത്തെന്നും അത് എന്തോ ഒളിക്കാനുള്ളത് കൊണ്ടാണെന്നും ഗവർണർ വിമർശിച്ചു.
Advertisment
തനിക്ക് അധികാരം ഉണ്ടോ ഇല്ലയോ എന്ന് ഉടൻ അറിയും. രാജ്ഭവൻ ആസ്വദിക്കാൻ അല്ല താനിരിക്കുന്നതെന്നും ഗവര്‍ണര്‍ ആഞ്ഞടിച്ചു.
പി.ആർ വിവാദത്തിൽ ആരെയാണ് വിശ്വസിക്കേണ്ടതെന്ന് ഗവർണർ ചോദിച്ചു. മുഖ്യമന്ത്രിയെയാണോ ദി ഹിന്ദു ദിനപ്പത്രത്തെയാണോ ആരെയാണ് പിആർ വിവാദത്തിൽ വിശ്വസിക്കേണ്ടത്? ഹിന്ദുവാണ് കള്ളം പറയുന്നതെങ്കിൽ അവർക്കെതിരെ മുഖ്യമന്ത്രി എന്തുകൊണ്ട് കേസെടുത്തില്ലെന്നും ഗവര്‍ണര്‍ ചോദിച്ചു.
അഭിമുഖത്തിലെ വിവാദപരാമർശങ്ങൾ മുഖ്യമന്ത്രി നിഷേധിച്ചാൽ അക്കാര്യം താനുൾക്കൊള്ളുമായിരുന്നു. രാജ്യവിരുദ്ധ പ്രവർത്തനങ്ങൾ ഈ സംസ്ഥാനത്ത് നടത്താൻ ഒരിക്കലും അനുവദിക്കില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു.