സർക്കാരിന് ഒന്നും മറച്ചുവെക്കാനില്ല;  സ്വര്‍ണക്കടത്ത് രാജ്യവിരുദ്ധം തന്നെ; പറയാത്ത വ്യാഖ്യാനങ്ങൾ നൽകരുത്, മറുപടി നൽകാൻ കാലതാമസം ഉണ്ടായത് വിവരങ്ങൾ ശേഖരിക്കാന്‍-ഗവര്‍ണര്‍ക്ക് മറുപടിയുമായി മുഖ്യമന്ത്രി

ഗവർണർ ആരിഫ് മുഹമ്മദ് ഖാന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ

New Update
arif muhammad khan pinarai vijayan-2

തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. സർക്കാരിന് ഒന്നും ഒളിക്കാനില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. സ്വര്‍ണക്കടത്ത് രാജ്യവിരുദ്ധമാണെന്നും എന്നാൽ താൻ പറയാത്ത വ്യാഖ്യാനങ്ങള്‍ ഗവര്‍ണര്‍ നല്‍കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.

Advertisment

മറുപടി കത്തിന് കാലതാമസമുണ്ടായത് വിവരങ്ങൾ ശേഖരിക്കാനാണെന്നും മുഖ്യമന്ത്രി അറിയിച്ചു. വ്യക്തിപരമായി അധിക്ഷേപിക്കുന്ന പ്രസ്താവനകളിൽ പ്രതിഷേധമുണ്ടെന്നും മുഖ്യമന്ത്രി കത്തില്‍ വ്യക്തമാക്കി.

Advertisment