വയനാട്: വയനാട്ടിലേത് വന്‍ ദുരന്തമെന്നും സാധ്യമായ എല്ലാ സഹായവും നല്‍കുമെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.
രാജ്യത്തിന്റെ എല്ലാ കോണുകളില്‍ നിന്നും സഹായം പ്രതീക്ഷിക്കുന്നു. മുഖ്യമന്ത്രി പറഞ്ഞ പോലെ 2018ലും 2019ലും അതിജീവിച്ച കേരളം ഇതും അതിജീവിക്കുമെന്നും ഗവര്‍ണര്‍ പറഞ്ഞു. ഗവര്‍ണര്‍ ക്യാമ്പുകള്‍ സന്ദര്‍ശിക്കും.
മുണ്ടക്കൈയില്‍ അവശേഷിക്കുന്നത് 30 വീടുകള്‍ മാത്രമെന്ന് പഞ്ചായത്ത് അധികൃതര്‍. പഞ്ചായത്ത് രജിസ്റ്റര്‍ പ്രകാരം നൂറിലധികം വീടുണ്ടായിരുന്നുവെന്നും പഞ്ചായത്ത് അറിയിച്ചു.