തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് സംബന്ധിച്ച വിവരങ്ങള്‍ ലഭിച്ചത് കൊണ്ടാകും മുഖ്യമന്ത്രി മലപുറത്തെക്കുറിച്ച് അങ്ങനെ പറഞ്ഞതെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.
ആരാണ് സ്വര്‍ണം കടത്തുന്നതെന്നും ഇങ്ങനെ ലഭിക്കുന്ന പണം എങ്ങോട്ടാണ് പോകുന്നതെന്നും സര്‍ക്കാരിന് അറിയാം. എന്താണ് അവര്‍ക്കെതിരെ നടപടി എടുക്കാത്തതെന്നും അദ്ദേഹം ചോദിച്ചു.
' ആരാണ് സ്വര്‍ണ്ണം കടത്തുന്നതെന്ന് സര്‍ക്കാരിന് അറിയാം. സ്വര്‍ണ്ണം കടത്തി ലഭിക്കുന്ന പണം എങ്ങോട്ടാണ് പോകുന്നതെന്ന് സര്‍ക്കാരിന് അറിയാം.
ആരോപണങ്ങളില്‍ മുഖ്യമന്ത്രി തന്നെ മറുപടി പറയണം. രാജ്യദ്രോഹ പ്രവര്‍ത്തങ്ങള്‍ക്ക് വരെ ഈ പണം ഉപയോഗിക്കപ്പെടുന്നു. ഇവര്‍ക്കെതിരെ എന്ത് നടപടി സ്വീകരിച്ചുവെന്ന് വ്യക്തമാക്കണം,' അദ്ദേഹം പറഞ്ഞു.