അരിയില്‍ ഷുക്കൂര്‍ വധക്കേസ്: പി.ജയരാജനും ടിവി രാജേഷും വിചാരണ നേരിടണമെന്ന സിബിഐ കോടതി വിധി സ്വാഗതാര്‍ഹവും സന്തോഷകരവും ആണന്ന് മുസ്ലിം ലീഗ്

ലീഗും അരിയില്‍ ഷുക്കൂറിന്റെ കുടുംബവും നടത്തിയ നിയമപരവും രാഷ്ട്രീയപരവുമായ പോരാട്ടങ്ങളെ സാധൂകരിക്കുന്നതാണ് കോടതി വിധി.  

New Update
ariyil shukoor

 കണ്ണൂര്‍: അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ പി.ജയരാജനും ടിവി രാജേഷും വിചാരണ നേരിടണമെന്ന സിബിഐ കോടതി വിധി സ്വാഗതാര്‍ഹവും സന്തോഷകരവും ആണന്ന് മുസ്ലിം ലീഗ് കണ്ണൂര്‍ ജില്ല പ്രസിഡന്റ് അബ്ദുള്‍ കലിം ചേലേരി. 

Advertisment

ലീഗും അരിയില്‍ ഷുക്കൂറിന്റെ കുടുംബവും നടത്തിയ നിയമപരവും രാഷ്ട്രീയപരവുമായ പോരാട്ടങ്ങളെ സാധൂകരിക്കുന്നതാണ് കോടതി വിധി.  

കേസില്‍ ഷുക്കൂറിന്റെ കുടുംബത്തിന് നീതി ലഭിക്കാന്‍ നിയമപരമായിട്ടുള്ള പോരാട്ടം ലീഗ് തുടരുമെന്നും അദ്ദേഹം പറഞ്ഞു.

Advertisment