Advertisment

അര്‍ജുന്‍ ഉറങ്ങിയ സ്ഥലമാണ് ഇത്, ഷിരൂര്‍ മരണം വരെ മനസ്സില്‍ ഉണ്ടാകും, സന്തോഷത്തോടെ ജീവിച്ചിരുന്ന ഒരു കുടുംബമാണ് പെട്ടെന്ന് ഒരു ദിവസം ചിന്നിച്ചിതറിയത്: അര്‍ജുന്‍ അവസാനം ഇരുന്ന സ്ഥലത്ത് ഇരുന്നൊന്ന് കരയണമെന്ന് അമ്മയും കൃഷ്ണപ്രിയയും പറഞ്ഞു; ഈശ്വര്‍ മാല്‍പെ വലിയ ധൈര്യമാണ് തന്നതെന്ന് ജിതിന്‍

കുടുംബത്തിന് ഇവിടെ വരണമെന്നുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ വേണ്ട എന്ന് തീരുമാനിക്കുകയായിരുന്നു

New Update
arjun

ഷിരൂര്‍: അര്‍ജുന്‍ തനിക്ക് ഒരു അളിയന്‍ മാത്രമായിരുന്നില്ലെന്ന് സഹോദരി ഭര്‍ത്താവ് ജിതിന്‍. ഞങ്ങള്‍ക്ക് എന്ത് പ്രശ്നം വന്നാലും ആദ്യം ഓടിയെത്തിയിരുന്നത് അര്‍ജുനാണ്. മൂന്നാംഘട്ട തെരച്ചിലിലാണ് ഞങ്ങള്‍ക്ക് ഏറെ ആശയക്കുഴപ്പം ഉണ്ടായിരുന്നത്.

Advertisment

തെരച്ചിലിന്റെ ഘട്ടങ്ങളിലെല്ലാം എന്നെ ചേര്‍ത്തുനിര്‍ത്തിയ ആളാണ് എ കെ എം അഷ്റഫ് എംഎല്‍എ. എം കെ രാഘവനും ഒരുപാട് ഒപ്പം നിന്നു. ഈശ്വര്‍ മാല്‍പെ വലിയ ധൈര്യമാണ് തന്നതെന്നും ജിതിന്‍ പറഞ്ഞു.

അര്‍ജുന്‍ ഉറങ്ങിയ സ്ഥലമാണ് ഇത്. മരണം വരെ മനസ്സില്‍ ഉണ്ടാകുന്ന സ്ഥലമാണ് ഷിരൂര്‍ എന്നും ജിതിന്‍ പറഞ്ഞു. സന്തോഷത്തോടെ ജീവിച്ചിരുന്ന ഒരു കുടുംബമാണ് പെട്ടെന്ന് ഒരു ദിവസം ചിന്നിച്ചിതറിയത്. ആ കുടുംബത്തിന് താങ്ങായി നില്‍ക്കണമെന്ന അര്‍പ്പണബോധം തന്നില്‍ ഉണ്ടായിരുന്നുവെന്നും ജിതിന്‍ പറഞ്ഞു. 

കുടുംബത്തിന് ഇവിടെ വരണമെന്നുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ വേണ്ട എന്ന് തീരുമാനിക്കുകയായിരുന്നു. അര്‍ജുന്‍ അവസാനം ഇരുന്ന സ്ഥലത്ത് ഇരുന്നൊന്ന് കരയണമെന്ന് അമ്മയും കൃഷ്ണപ്രിയയുമെല്ലാം പറഞ്ഞിരുന്നുവെന്നും ജിതിന്‍ പറഞ്ഞു.

Advertisment