Advertisment

അവസാനമായി അർജുൻ വീട്ടിലേക്ക്; മൃതശരീരം ഒരുനോക്ക് കാണാൻ കണ്ണാടിക്കലിലെ വീട്ടിലേക്ക് ഒഴുകിയെത്തുന്നത് വാർത്തകളിലൂടെ മാത്രം അർജുനെ അറിഞ്ഞ സ്ത്രീകളും കുട്ടികളുമടക്കം അയിരക്കണക്കിന് ആളുകള്‍

ഇന്നലെ കാർവാർ ജില്ലാ ആശുപത്രിയിൽ നിന്ന് മൃതദേഹം പുറപ്പെടുമ്പോൾ റോഡിന്റെ ഇരുഭാഗങ്ങളിലും കണ്ണീരോടെ അർജുനെ കാത്തുനിന്നത്. 

New Update
arjun

കോഴിക്കോട്: ഗംഗാവലി പുഴ കവർന്നെടുത്ത അർജുൻ ഇനി കോഴിക്കോട് കണ്ണാടിക്കലിലെ വീട്ടുമുറ്റത്ത് അവസാന ഉറക്കത്തിലേക്ക് പ്രവേശിക്കും.

Advertisment

ഇന്നലെ കാർവാർ ജില്ലാ ആശുപത്രിയിൽ നിന്ന് മൃതദേഹം പുറപ്പെടുമ്പോൾ റോഡിന്റെ ഇരുഭാഗങ്ങളിലും കണ്ണീരോടെ അർജുനെ കാത്തുനിന്നത്. 

പുലർച്ചെ നാലുമണിയോടെ അർജുന്റെ മൃതദേഹവുമായുള്ള വിലാപയാത്ര കാസർകോട് എത്തിയത്. പുലർച്ചെ അഞ്ചരയോടെ മൃതദേഹം വഹിച്ചുള്ള വാഹന വ്യൂഹം കണ്ണൂർ നഗരം പിന്നിട്ടു.

പിന്നീട് ആറ് മണിയോടെ അഴിയൂർ പിന്നിട്ട് കോഴിക്കോട് ജില്ലാ അതിർത്തിയിൽപ്രവേശിച്ചു. ഇവിടെ വച്ച് മന്ത്രി എകെ ശശീന്ദ്രനും കോഴിക്കോട് ജില്ലാ കളക്ടറും അടക്കമുള്ളവർ സംസ്ഥാന സർക്കാരിന് വേണ്ടി മൃതദേഹം ഏറ്റുവാങ്ങി.

വീടിനകത്ത് ബന്ധുക്കൾക്ക് മാത്രം കുറച്ച് സമയം മൃതദേഹം അന്ത്യാഞ്ജലി അർപ്പിക്കാൻ വിട്ടുകൊടുക്കും. പിന്നീട് നാട്ടുകാർക്കും മറ്റുള്ളവർക്കും ആദരമർപ്പിക്കാനായി മൃതദേഹം വീടിന് പുറത്ത് പൊതുദർശനത്തിന് വെക്കും.

ഉച്ചയോടെ വീട്ടുവളപ്പിൽ മൃതദേഹം സംസ്‌കരിക്കും.

 

Advertisment