Advertisment

കര്‍ണാടകയ്ക്ക് അത്ഭുതമായിരുന്നു ഒരു ഡ്രൈവര്‍ക്ക് വേണ്ടി കേരളം ഒന്നിച്ചു നിന്നത്; മനുഷ്യസാധ്യമായ എല്ലാ കാര്യങ്ങളും കര്‍ണാടക ചെയ്തു, മുഖ്യമന്ത്രിയോടും സതീഷ് കൃഷ്ണ സെയ്ല്‍ എംഎല്‍എയോടും നന്ദി പറഞ്ഞ് എം കെ രാഘവന്‍ എംപി

കര്‍ണാടക സര്‍ക്കാര്‍ അര്‍ജുന്റെ കുടുംബത്തിന് പ്രഖ്യാപിച്ച ധനസഹായം അഞ്ച് ലക്ഷം രൂപ കൈമാറി

New Update
mk raghavan arjun

കോഴിക്കോട്:  കാര്‍വാര്‍ എംഎല്‍എയോട് നന്ദി പറഞ്ഞ് എം കെ രാഘവന്‍ എംപി. കര്‍ണാടക സര്‍ക്കാര്‍ അര്‍ജുന്റെ കുടുംബത്തിന് പ്രഖ്യാപിച്ച ധനസഹായം അഞ്ച് ലക്ഷം രൂപ കൈമാറിയെന്നും സതീഷ് കൃഷ്ണ സെയില്‍ ഒരു ലക്ഷം രൂപ നല്‍കിയെന്നും എം കെ രാഘവന്‍ അറിയിച്ചു.

Advertisment

കര്‍ണാടകയ്ക്ക് അത്ഭുതമായിരുന്നു ഒരു ഡ്രൈവര്‍ക്ക് വേണ്ടി കേരളം ഒന്നിച്ചു നിന്നത്. മനുഷ്യസാധ്യമായ എല്ലാ കാര്യങ്ങളും കര്‍ണാടക സര്‍ക്കാര്‍ ചെയ്തു.

മുഖ്യമന്ത്രിയോടും സതീഷ് കൃഷ്ണ സെയ്ല്‍ എംഎല്‍എയോടും നന്ദി അറിയിക്കുന്നതായും എം കെ രാഘവന്‍ പ്രതികരിച്ചു.

Advertisment