തിരുവനന്തപുരം: അർജുന്റെ കുട്ടിയുടെ പ്രതികരണം എടുത്ത സംഭവത്തിൽ യൂട്യൂബ് ചാനലിനെതിരെ ബാലാവകാശ കമ്മീഷന് പരാതി നൽകി. അവതാരക അപമര്യാദയായി പെരുമാറിയെന്നും പരാതിയിൽ പറയുന്നു.
അവതാരകയ്ക്കും ചാനലിനുമെതിരെ കേസ് എടുക്കണമെന്നാണ് പരാതിയിലെ ആവശ്യം. പാലക്കാട് സ്വദേശിയായ സിനിൽ ദാസാണ് പരാതി നൽകിയത്.
സംഭവത്തിലെ പരാതിയിൽ യൂട്യൂബ് ചാനലിനെതിരെ കേസെടുത്ത് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ജില്ലാ പോലീസ് മേധാവിക്ക് ബാലാവകാശ കമ്മീഷൻ നിർദ്ദേശം നൽകി.