New Update
/sathyam/media/media_files/YuLqcUHImKawa5wX8GUH.jpg)
ബംഗളൂര്‍: അര്‍ജുനെ കണ്ടെത്താല്‍ ഗംഗാവലിപ്പുഴയില്‍ ഇറങ്ങി മാല്‍പ്പ സംഘം. നദിയില്‍ ദൗത്യ സംഘത്തിന് നേതൃത്വം നല്‍കുന്ന ഈശ്വര്‍ മാല്‍പ്പ മൂന്ന് തവണ മുങ്ങി തിരിച്ചെത്തി.
ഇതിനിടെ ടാങ്കറില്‍ ഘടിപ്പിച്ച കയര്‍ പൊട്ടി ഏകദേശം 100 മീറ്ററോളം ഒഴുകി പോയ ഈശ്വര്‍ മാല്‍പ്പയെ ദൗത്യ സംഘം ബോട്ടില്‍ തിരികെ എത്തിച്ചു.
ഉടുപ്പിക്ക് സമീപം മാല്‍പെയില്‍ നിന്നെത്തിയ 'ഈശ്വര്‍ മാല്‍പ്പ' എന്ന സംഘത്തില്‍ എട്ടുപേരാണുള്ളത്. ഇവരില്‍ രണ്ടുപേരാണ് നദിയില്‍ ഇറങ്ങി പരിശോധന നടത്തുന്നത്. നദിയുടെ ആഴത്തിലേക്കിറങ്ങി രക്ഷാപ്രവര്‍ത്തന സാധ്യത പരിശോധിക്കുകയാണ് സംഘം.