New Update
/sathyam/media/media_files/ZpKIJ8iQOQHe03OErYGE.jpg)
കോഴിക്കോട്: അർജുനായുള്ള തിരച്ചിൽ അവസാനിപ്പിക്കരുതെന്ന് സഹോദരി അഞ്ജു. അർജുനെവിടെയെന്ന അമ്മയുടെ ചോദ്യത്തിന് ഉത്തരം വേണം. അർജുനെ കണ്ടെത്താൻ സാധ്യമായതെല്ലാം ചെയ്യണം. ടെക്നോളജികൾ ഉപയോഗിച്ച് അർജുനെ കണ്ടെത്താൻ ശ്രമിക്കണമെന്നും അഞ്ജു.
കാണാതായ 3 പേരേയും കണ്ടത്തുംവരെ തിരച്ചിൽ തുടരണം. താൽക്കാലികമായി നിർത്തിയത് എത്രകാലത്ത് എന്നറിയില്ല അതിൽ അനിശ്ചിതത്വമുണ്ട്. മുൻപ് ലോറി കണ്ടെത്തിയെന്ന് പറഞ്ഞിരുന്നു. പക്ഷേ പിന്നീട് അതിനെപ്പറ്റി യാതൊരു അറിവുമില്ല. വിവരങ്ങൾ അപ്ഡേറ്റ് ആയി കിട്ടാത്തതിൽ സങ്കടമുണ്ട് എന്നും അഞ്ജു വ്യക്തമാക്കി.