/sathyam/media/media_files/2025/08/15/pinarai-vijayan-rajendra-viswanath-arlekar-2-2025-08-15-21-18-55.jpg)
തിരുവനന്തപുരം: സംസ്‌കൃത സര്‍വകലാശാലയിലെ തോന്ന്യാസത്തിന് തടയിട്ട് ഗവര്‍ണര്‍. ഡിഗ്രി പാസ് ആവാതെ പിജി പ്രവേശനം നേടിയ എസ്.എഫ്‌ഐക്കാരനെ ജയിപ്പിക്കാനുള്ള സിന്‍ഡിക്കേറ്റ് തീരുമാനം തടഞ്ഞു.
ബിഎഫ്എ (ബാച്ചിലര്‍ ഓഫ് ഫൈന്‍ ആര്‍ട്ട്‌സ്) പരീക്ഷയില്‍ തോറ്റ എസ്.എഫ് ഐക്കാരനു എം എഫ് എ യ്ക്ക് പ്രവേശനം നല്‍കി ബിഎഫ്എ ജയിച്ചതായി പ്രഖ്യാപിക്കാനുള്ള കാലടി സംസ്‌കൃത സര്‍വ്വകലാശാല സിന്‍ഡിക്കേറ്റിന്റെ തീരുമാനം തടഞ്ഞുവെക്കാന്‍ ആണ് ഗവര്‍ണറുടെ ഉത്തരവ്.
നാല് വര്‍ഷ ബിഎഫ്എ (മ്യൂറല്‍ പെയിന്റിംഗ്) പരീക്ഷയില്‍ തോറ്റതിനെ തുടര്‍ന്ന് 2005 ല്‍ പഠനം ഉപേക്ഷിച്ച എ. കലേഷ് എന്ന എസ്എഫ്‌ഐ പ്രവര്‍ത്തകന് ബിഎഫ്എ പരീക്ഷ പാസാകാതെ എംഎഫ്എയ്ക്ക് പ്രവേശനം നല്‍കിയിരുന്നു.
വിദ്യാര്‍ത്ഥി 2023 ല്‍ എം എഫ് എ പാസായതുകൊണ്ട് പ്രത്യേക കേസായി പരിഗണിച്ച് ബിഎഫ്എ ജയിപ്പിക്കാന്‍ താല്‍ക്കാലിക വിസി ഡോ:കെ.കെ.ഗീതാകുമാരിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സിന്‍ഡിക്കേറ്റ് യോഗം തീരുമാനിക്കുകയായിരുന്നു.
ഡിഗ്രി പരീക്ഷ പാസ്സാകാത്തത് കൊണ്ട് യൂണിവേഴ്‌സിറ്റി പരീക്ഷ വിഭാഗം ഈ വിദ്യാര്‍ഥിയുടെ പിജി പരീക്ഷ ഫലം കഴിഞ്ഞ രണ്ട് വര്‍ഷകാലമായി പ്രസിദ്ധീകരിക്കാന്‍ വിസമ്മതിച്ചത് കൊണ്ട് സിന്‍ഡിക്കേറ്റ് യോഗം ചേര്‍ന്ന് തോറ്റ വിദ്യാര്‍ത്ഥിയെ ബിഎഫ്എ പരീക്ഷ ജയിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു.
ബിഎഫ്എ പരീക്ഷയുടെ മാര്‍ക്ക്‌ലിസ്റ്റുകള്‍ പരിശോധിക്കാതെ യാണ് യൂണിവേഴ്‌സിറ്റിയില്‍ എംഎഫ്എയ്ക്ക് പ്രവേശനം നല്‍കിയത്. രാഷ്ട്രീയ സ്വാധീനത്തിന്റെ മറവിലാണ് എം എഫ് എ യ്ക്ക് പ്രവേശനം നല്‍കിയതതെന്നാണ് ആരോപണം.
സര്‍വ്വകലാശാലയുടെ ചട്ടങ്ങള്‍ സംരക്ഷിക്കുവാന്‍ ബാധ്യതപ്പെട്ട താല്‍കാലിക വിസി ഡോ:കെ കെ. ഗീതകുമാരി സിപിഎമ്മുകാരായ സിന്‍ഡിക്കേറ്റങ്ങളുടെ സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് ചട്ടവിരുദ്ധ നടപടികള്‍ സ്വീകരിച്ചതെന്നും തോറ്റ വിദ്യാര്‍ത്ഥിയെ ജയിപ്പിച്ചതായ തീരുമാനം റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിന്‍ കമ്മിറ്റി ഗവര്‍ണര്‍ക്ക് നിവേദനം നല്‍കിയിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us