/sathyam/media/media_files/2026/02/22/k-anandhakumar-2026-02-22-14-13-08.jpg)
തിരുവനന്തപുരം: കേരളത്തിലെ സ്വകാര്യ ആശുപത്രി നഴ്സുമാരുടെ കുറഞ്ഞ ശമ്പളം ഉയർത്തി നിശ്ചയിച്ച സർക്കാർ, അത് സർക്കാരിന്റെ ആരോഗ്യ കേരളം പദ്ധതിയിലെ നഴ്സുമാർക്ക് കൂടി ബാധകമാക്കണമെന്ന് കേരളാ കോൺഗ്രസ് (എം) സംസ്ഥാന ജനറൽ സെക്രട്ടറി കെ. ആനന്ദകുമാർ ആവശ്യപ്പെട്ടു.
സ്വകാര്യ ആശുപത്രികളിൽ കുറഞ്ഞ വേതനത്തിന് ജോലിചെയ്യുന്ന നഴ്‌സുമാർക്ക് അർഹിക്കുന്ന ഉയർന്ന വേതനം തീരുമാനിച്ച സർക്കാരിന്, സർക്കാർ പദ്ധതിയിൽ കരാറടിസ്ഥാനത്തിൽ ജോലിചെയ്യുന്ന അസംഘടിതരായ നഴ്‌സുമാരെ അവഗണിക്കാനാവില്ല.
സ്വകാര്യ ആശുപത്രികളിലെ നഴ്സുമാരുടെ കുറഞ്ഞ വേതനം 25,450 - 30,800 രൂപയായി ഉയർത്തിയിട്ടും സർക്കാരിന്റെ ആരോഗ്യകേരളം പദ്ധതിയിൽ സേവനമനുഷ്ടിക്കുന്ന നഴ്സുമാരുടെ ശമ്പളം വർഷങ്ങളായി 20,500 രൂപയായി തുടരുന്നത് നീതീകരിക്കാനാവില്ല.
ആരോഗ്യരംഗത്തെ മാലാഖമാരെന്ന് നാം വിശേഷിപ്പിക്കുന്ന നഴ്‌സുമാരുടെ ആത്മാർത്ഥതയും അർപ്പണ മനോഭാവവുമാണ്, കേരളത്തിലെ ആരോഗ്യമേഖലയുടെ മുതൽക്കൂട്ട്. ആശുപത്രികളുടെ നിലവാരം അളക്കുന്നത് അവിടത്തെ നഴ്സിങ് ജീവനക്കാരുടെ സേവന മനോഭാവത്തെക്കൂടി കണക്കാക്കിയാണ്.
സ്വകാര്യ ആശുപത്രി നഴ്സുമാർക്ക് നിശ്ചയിച്ച മിനിമം വേതനം സർക്കാരിന്റെ ആരോഗ്യകേരളം പദ്ധതിയിലെ നഴ്സുമാർക്ക് കൂടി ബാധകമാക്കി ഉത്തരവിറക്കാൻ സർക്കാർ തയാറാകണമെന്ന്, കാരുണ്യ ചികിത്സാ പദ്ധതി മുൻ സംസ്ഥാന കോഡിനേറ്റർ കൂടിയായ കെ. ആനന്ദകുമാർ ആവശ്യപ്പെട്ടു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us