അരൂർ-തുറവൂർ ദേശീയ പാതയിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇങ്ങനെ

ഭാരവാഹനങ്ങൾ എറണാകുളം ഭാഗത്ത് നിന്നോ ആലപ്പുഴ ഭാഗത്ത് നിന്നോ അരൂരിലേക്ക് കടത്തിവിടില്ലെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.

New Update
aroor Untitleddr

ആലപ്പുഴ: അരൂർ-തുറവൂർ ദേശീയ പാതയിൽ ഗതാഗത നിയന്ത്രണം. ദേശീയപാത 66 അരൂർ-തുറവൂർ ഉയരപ്പാത നിർമാണത്തെ തുടർന്നാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.

Advertisment

എന്നാൽ എത്ര ദിവസത്തേക്കാണ് നിയന്ത്രണമെന്നതിൽ ഇതുവരെ അറിയിപ്പുകൾ ലഭിച്ചിട്ടില്ല.

അരൂർ അമ്പലത്തിന് വടക്കോട്ട് അരൂർ പള്ളി വരെയുള്ള റോഡിൽ കൊരുപ്പു കട്ട പാകുന്നതിനാലാണ് നിയന്ത്രണം.കെഎസ്ആർടിസി ബസുകൾക്ക് നിയന്ത്രണം ബാധകമല്ല.

ഭാരവാഹനങ്ങൾ എറണാകുളം ഭാഗത്ത് നിന്നോ ആലപ്പുഴ ഭാഗത്ത് നിന്നോ അരൂരിലേക്ക് കടത്തിവിടില്ലെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.

എറണാകുളത്ത് നിന്ന് ആലപ്പുഴ ഭാഗത്തേക്ക് പോകുന്നവർ കുണ്ടന്നൂർ ജങ്ഷനിൽ നിന്ന് ഇടത്തോട്ട് തിരിഞ്ഞ് തൃപ്പൂണിത്തുറ, പുതിയകാവ്, ഉദയംപേരൂർ, വൈക്കം, തണ്ണീർമുക്കം വഴി പോകണമെന്ന് അറിയിച്ചുണ്ട്.

അല്ലെങ്കിൽ വലത്തേക്ക് തിരിഞ്ഞ് തേവരപ്പാലം കടന്ന് ബീച്ച് റോഡ്-പള്ളിത്തോട്, ചെല്ലാനം വഴി തീരദേശ റോഡിലൂടെ പോകണം.

Advertisment