ഗാർഹിക പീഡന‍ കേസ്; ജാമ്യത്തിലിറങ്ങിയ പ്രതി വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ

സുദീപിന്റെ മർദ്ദനം സഹിക്കാതെ വന്നപ്പോൾ ഭാര്യ നസിയ അരൂർ പൊലീസിൽ പരാതി നൽകുകയായിരുന്നു. പരാതിയുമായി ബന്ധപ്പെട്ട് കോടതിയിൽ കേസ് നടക്കുന്നതിനിടെയാണ് സുദീപിന്റെ മരണം. 

New Update
sudeep

അരൂർ: ​ഗാർഹിക പീഡന കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതി‍ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ. എഴുപുന്ന സ്വദേശി സുദീപ് (38) ആണ് മരിച്ചത്. 

Advertisment

സുദീപിന്റെ മർദ്ദനം സഹിക്കാതെ വന്നപ്പോൾ ഭാര്യ നസിയ അരൂർ പൊലീസിൽ പരാതി നൽകുകയായിരുന്നു. പരാതിയുമായി ബന്ധപ്പെട്ട് കോടതിയിൽ കേസ് നടക്കുന്നതിനിടെയാണ് സുദീപിന്റെ മരണം. 

കോടതി നിർദ്ദേശം അനുസരിച്ച് ഹാജരാകാതിരുന്നതിനെ തുടർന്ന് കോടതിയുടെ വാറണ്ടിന്റെ അടിസ്ഥാനത്തിലാണ് ഇയാളെ പൊലീസ് പിടികൂടി ചേർത്തല കോടതിയിൽ ഹാജരാക്കിയത്. 

കോടതി റിമാന്റ് ചെയ്ത ഇയാളെ കഴിഞ്ഞ ദിവസമാണ് ഭാര്യയും മാതവും ചേർന്ന് ജാമ്യത്തിലിറക്കിയിരുന്നു.

നേരം പുലർന്നിട്ടും സുദീപ് വാതിൽ തുറക്കാതിരുന്നതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടത്.