/sathyam/media/media_files/2025/01/11/Bn5tPEpx8B4kE4iINqHS.jpg)
കൊച്ചി: ഷെയർ ട്രേഡിങ്ങിന്റെ പേരിൽ തൃപ്പൂണിത്തുറ സ്വദേശിയിൽ നിന്നും ഒരു കോടിയിലധികം രൂപ തട്ടിയെടുത്ത കേസിൽ രണ്ട് പേർ പിടിയിലായി.
തൊടുപുഴ വണ്ണപ്പുറം സ്വദേശി യാസിനും കൂട്ടാളി ആദിലും ആണ് ഹിൽപാലസ് പൊലീസിന്റെ നേതൃത്വത്തിൽ സൈബർ പൊലീസിന്റെ സഹായത്തോടെ വലയിലായത്.
മൂന്ന് മാസത്തിനിടെ യാസിന്റെ അക്കൗണ്ടിലേക്ക് മാത്രം മൂന്ന് കോടിയിലധികം രൂപ എത്തിയതായാണ് അന്വേഷണം വ്യക്തമാക്കുന്നത്. തട്ടിയെടുത്ത പണം പല ബാങ്ക് അക്കൗണ്ടുകളിലേക്ക് എത്തിയതായി പൊലീസ് കണ്ടെത്തി. തുടര്‍ന്ന് അക്കൗണ്ടുകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളിലേക്ക് പൊലീസ് എത്തിയത്.
പ്രാഥമിക നിഗമനപ്രകാരം, തട്ടിപ്പ് സംഘങ്ങൾക്ക് വാടകയ്ക്ക് നല്‍കിയ മ്യൂള്‍ അക്കൗണ്ടുകളാണ് ഉപയോഗിച്ചിരുന്നത്. അതേസമയം, ഇരുവരും പ്രധാന തട്ടിപ്പ് സംഘങ്ങളുമായി നേരിട്ട് ബന്ധപ്പെട്ടു പ്രവർത്തിച്ചിട്ടുണ്ടോ എന്നത് പൊലീസ് അന്വേഷിച്ചുവരുന്നു.
ഹിൽപാലസ് പൊലീസിന്റെ നേതൃത്വത്തിൽ ഇരുവരെയും വിശദമായി ചോദ്യം ചെയ്യുകയാണ്.