മലപ്പുറത്ത് അധ്യാപികയെ പറ്റിച്ച് 47 ലക്ഷം തട്ടി പൂര്‍വ വിദ്യാര്‍ഥി. നഷ്ടമായത് മകളുടെ വിവാഹത്തിന് കരുതിയ പണം. പ്രതി പിടിയിൽ

New Update
firos

മലപ്പുറം: അധ്യാപികയെ വഞ്ചിച്ച് 47 ലക്ഷം രൂപ തട്ടിയ കേസിൽ മുൻ വിദ്യാർത്ഥി അറസ്റ്റിൽ. ചെറിയമുണ്ടം തലക്കടത്തൂരിലെ ഫിറോസ് (51)യാണ് പിടിയിലായത്. ഇയാളുടെ ഭാര്യയ്ക്ക് അറസ്റ്റ് വാറണ്ടും നല്‍കി

Advertisment

പൂർവവിദ്യാർത്ഥി സംഗമത്തിൽ പരിചയം പുതുക്കി സൗഹൃദം വളർത്തി, ബിസിനസ് തുടങ്ങാനെന്ന് പറഞ്ഞ് പണവും 21 പവൻ സ്വർണവും വാങ്ങി കടന്നുകളയുകയായിരുന്നു ഫിറോസ്. 

മകളുടെ വിവാഹത്തിനായി ശേഖരിച്ച തുകയും നഷ്ടപ്പെട്ടു. ഫിറോസിനെ കോടതിയിൽ ഹാജരാക്കി തിരൂർ സബ് ജയിലിൽ അടച്ചു.

Advertisment