New Update
/sathyam/media/media_files/2025/01/11/Bn5tPEpx8B4kE4iINqHS.jpg)
ആലപ്പുഴ: അയൽവാസികളുമായുണ്ടായ തർക്കത്തെ തുടർന്ന് 18 കാരിയെ തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാൾ അറസ്റ്റിൽ. ആലപ്പുഴ ബീച്ചിന് സമീപം ചൊവ്വാഴ്ച രാത്രിയിലാണ് സംഭവം നടന്നത്.
Advertisment
അറസ്റ്റിലായത് ആലപ്പുഴ സ്വദേശിയായ ജോസ് ആണെന്ന് പൊലീസ് അറിയിച്ചു. യുവതിയുടെ കുടുംബവുമായി തർക്കം ഉണ്ടായതിനെ തുടർന്ന്, രാത്രി ജോസ് വീട്ടിലെത്തി അസഭ്യം പറഞ്ഞു.
യുവതി എതിർത്തതിനെ തുടർന്ന് ഇയാൾ സ്ഥലം വിട്ടെങ്കിലും പിന്നീട് പെട്രോളുമായി തിരിച്ചെത്തി, യുവതിയുടെ മേൽ ഒഴിച്ച് തീകൊളുത്താൻ ശ്രമിച്ചു.
ജോസ് സിഗരറ്റ് ലൈറ്റർ ഉപയോഗിച്ച് തീ കൊളുത്താൻ ശ്രമിച്ചപ്പോൾ, യുവതി ഓടിരക്ഷപ്പെടുകയായിരുന്നു. സംഭവത്തെ തുടർന്ന് യുവതിയുടെ കുടുംബം നൽകിയ പരാതിയിന്മേൽ ആലപ്പുഴ സൗത്ത് പൊലീസ് കേസെടുത്തു. തുടർന്ന് പ്രതിയെ കസ്റ്റഡിയിൽ എടുത്തു.