New Update
/sathyam/media/media_files/2025/01/11/Bn5tPEpx8B4kE4iINqHS.jpg)
ആലപ്പുഴ: റോഡില്‍ വച്ച് വീട്ടമ്മയായ യുവതിയെ കയറിപ്പിടിച്ച് ലൈംഗികമായി ഉപദ്രവിച്ച മധ്യവയസ്‌കന്‍ പിടിയില്‍. പാനൂര്‍ തറയില്‍ വീട്ടില്‍ മുഹമ്മദ് സഹീറാണ് അറസ്റ്റിലായത്.
Advertisment
ആലപ്പുഴ തൃക്കുന്നപ്പുഴയില്‍ കടയില്‍ സാധനങ്ങള്‍ വാങ്ങാന്‍ പോയ വീട്ടമ്മയെ വെട്ടുകത്തി കാണിച്ച് ഭീഷണിപ്പെടുത്തി പ്രതി ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു.
ഇയാള്‍ ഒട്ടേറെ കേസുകളില്‍ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ പതിനാലുദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.