പോക്‌സോ കേസില്‍ അറസ്റ്റിലായി ജാമ്യത്തിലിറങ്ങി, ചെറുതുരുത്തിൽ 60കാരന്‍ വീണ്ടും പോക്‌സോ കേസില്‍ പിടിയില്‍

New Update
pocso (1)

തൃശൂർ: പോക്‌സോ കേസില്‍ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയയാള്‍ വീണ്ടും പോക്‌സോ കേസില്‍ പിടിയില്‍. പാഞ്ഞാള്‍ സ്വദേശി കുമാരന്‍ ആണ് ചെറുതുരുത്തി പോലീസിന്റെ പിടിയിലായത്.

Advertisment

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയിലാണ് കുമാരനെ കഴിഞ്ഞ ജനുവരിയില്‍ പൊലീസ് പിടികൂടിയത്. 

തുടര്‍ന്ന് ജാമ്യത്തിലിറങ്ങിയ പ്രതി, വീണ്ടും അതേ പെണ്‍കുട്ടിയുടെ പ്രായപൂര്‍ത്തിയാകാത്ത സഹോദരിയെ പീഡിപ്പിക്കുകയായിരുന്നു. വീട്ടുകാരുടെ പരാതിയിലാണ് പ്രതിയെ പൊലീസ് പിടികൂടിയത്. കുമാരനെ കോടതിയില്‍ ഹാജരാക്കും.

Advertisment