/sathyam/media/media_files/2025/10/09/nadapuram-pocso-arrest-2025-10-09-18-27-43.jpg)
കോഴിക്കോട്: നാദാപുരത്ത് പ്രായപൂര്‍ത്തിയാവാത്ത വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസിൽ അഞ്ച് പേരെ പൊലീസ് പിടികൂടി. സ്വകാര്യ ബസ് ജീവനക്കാര്‍ ഉള്‍പ്പെടെയുള്ളവരെയാണ് നാദാപുരം പൊലീസ് പിടികൂടിയത്. പത്താം ക്ലാസ് വിദ്യാര്‍ഥിനിയാണ് പീഡനത്തിന് ഇരയായത്.
വടകര ആയഞ്ചേരി സ്വദേശികളായ ആദിത്യന്‍, സായൂജ്, അനുനന്ദ്, സായൂജ്, അരുണ്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പീഡനത്തിനിയായ വിദ്യാര്‍ഥിനിയുടെ വിശദമായ മൊഴി എടുത്ത ശേഷമാണ് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.
ഇന്‍സ്റ്റാഗ്രം വഴി ചാറ്റ് ചെയ്ത് ബന്ധം സ്ഥാപിച്ച ശേഷം പല സ്ഥലങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ചു എന്നാണ് കേസ്. വ്യത്യസ്ത സമയങ്ങളിലാണ് പീഡനം നടന്നതെന്ന് പൊലീസ് പറയുന്നു.
സംഭവത്തില്‍ അഞ്ച് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തതായി നാദാപുരം പൊലീസ് അറിയിച്ചു. സ്‌കൂളില്‍ നടന്ന കൗണ്‍സിലിങിന് ഇടെയാണ് പെണ്‍കുട്ടി അധ്യാപകരോട് പീഡന വിവരം തുറന്ന് പറഞ്ഞത്. പോക്‌സോ വകുപ്പ് ചുമത്തി അറസ്റ്റ് ചെയ്ത പ്രതികളെ നാദാപുരം കോടതിയില്‍ ഹാജരാക്കും.