/sathyam/media/media_files/2025/01/11/Bn5tPEpx8B4kE4iINqHS.jpg)
ഹ​രി​പ്പാ​ട്: ആ​ല​പ്പു​ഴ​യി​ൽ വീ​ട്ടി​ൽ വി​ൽ​പ​ന​യ്ക്കാ​യി സൂ​ക്ഷി​ച്ചി​രു​ന്ന ക​ഞ്ചാ​വു​മാ​യി സൈ​നി​ക​നും ക​ഞ്ചാ​വ് വാ​ങ്ങാ​നെ​ത്തി​യ മൂ​ന്ന് യു​വാ​ക്ക​ളും അ​റ​സ്റ്റി​ൽ. വീ​ട്ടി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന 1.115 കി​ലോ ക​ഞ്ചാ​വു​മാ​യി സൈ​നി​ക​​നാ​യ ക​രു​വാ​റ്റ തെ​ക്ക് സ​ന്ദീ​പ് ഭ​വ​ന​ത്തി​ൽ സ​ന്ദീ​പ് കു​മാ​ർ (29) നെ​യാ​ണ് പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്.
ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ പോ​ലീ​സ് വീ​ട്ടി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ക​ഞ്ചാ​വ് ക​ണ്ടെ​ത്തി​യ​ത്. സ​ന്ദീ​പി​ന്‍റെ കി​ട​പ്പു​മു​റി​യി​ൽ നി​ന്നാ​ണ് ക​ഞ്ചാ​വ് ക​ണ്ടെ​ടു​ത്ത​ത്. ക​ഞ്ചാ​വ് വി​ൽ​പ​ന​യ്ക്കാ​യി ഉ​പ​യോ​ഗി​ക്കു​ന്ന ചെ​റി​യ ക​വ​റു​ക​ളും പോ​ലീ​സ് പി​ടി​കൂ​ടി.
ക​ഞ്ചാ​വ് വാ​ങ്ങാ​ൻ എ​ത്തി​യ ക​രു​വാ​റ്റ തെ​ക്ക് കൃ​ഷ്ണ വീ​ട്ടി​ൽ ഗോ​കു​ൽ (27), ശ​ങ്ക​ര​വി​ലാ​സ​ത്തി​ൽ ജി​തി​ൻ കു​മാ​ർ (29), മ​നീ​ഷ് ഭ​വ​ന​ത്തി​ൽ മി​ഥു​ൻ (22) എ​ന്നു​വ​രെ​യും സ​ന്ദീ​പി​ന്‍റെ വീ​ട്ടി​ൽ നി​ന്നും പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
രാ​ജ​സ്ഥാ​നി​ലാ​ണ് സ​ന്ദീ​പ് ജോ​ലി ചെ​യ്യു​ന്ന​ത്. അ​വ​ധി​ക്ക് എ​ത്തു​മ്പോ​ൾ ക​ഞ്ചാ​വു​മാ​യാ​ണ് സ​ന്ദീ​പ് നാ​ട്ടി​ലെ​ത്തി​യി​രു​ന്ന​ത്. വ​രു​ന്ന വ​ഴി ബം​ഗ​ളൂ​രു​വി​ൽ ഇ​റ​ങ്ങി​യാ​ണ് സ​ന്ദീ​പ് ക​ഞ്ചാ​വ് വാ​ങ്ങു​ന്ന​ത്. പി​ന്നീ​ട് ഇ​ത് ചി​ല്ല​റ വി​ൽ​പ്പ​ന ന​ട​ത്തു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്.