/sathyam/media/media_files/2025/10/29/images-71-2025-10-29-20-07-58.jpg)
കോഴിക്കോട്: താമരശ്ശേരിയിലെ അറവ് മാലിന്യ സംസ്‌കരണ കേന്ദ്രമായ ഫ്രഷ് കട്ടിനെതിരായ സമരം സംഘര്‍ഷത്തില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. പ്രാദേശിക എസ്ഡിപിഐ നേതാവായ കൂടത്തായി സ്വദേശി അമ്പാടന്‍ അന്‍സാറാണ് പിടിയിലായത്. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം പതിമൂന്നായി.
സംഭവത്തില്‍ 361 പേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ഡിവൈഎഫ്ഐ കൊടുവള്ളി ബ്ലോക്ക് പ്രസിഡന്റും കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ ടി മെഹറൂഫാണ് ഒന്നാം പ്രതി.
കലാപം സൃഷ്ടിക്കല്‍, വഴി തടയല്‍, അന്യായമായി സംഘം ചേരല്‍ തുടങ്ങിയ വകുപ്പുകളിലായിരുന്നു കേസെടുത്തിരുന്നത്. സംഘര്‍ഷമുണ്ടാക്കിയതിലാണ് 321 പേര്‍ക്കെതിരെ കേസെടുത്തിരുന്നത്.
അതേസമയം, അതിനിടെ ഫ്രഷ് കട്ട് സംഘര്‍ഷത്തില്‍ ജില്ലാ കലക്ടര്‍ ഇന്ന് സര്‍വ കക്ഷി യോഗം ചേര്‍ന്നു. എം പി, എംഎല്‍എ, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, പൊലീസ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us