/sathyam/media/media_files/2025/01/11/Bn5tPEpx8B4kE4iINqHS.jpg)
തിരുവനന്തപുരം: അരുവിക്കരയിൽ വൃദ്ധയുടെ മുഖത്ത് കുരുമുളക് സ്പ്രേ അടിച്ച് മാല പൊട്ടിക്കാൻ ശ്രമിച്ച രണ്ട് പേരെ നാട്ടുകാർ പിടികൂടി പോലീസിന് കൈമാറി. നെടുമങ്ങാട് – വെള്ളനാട് റോഡിൽ ആണ് സംഭവം.
മുണ്ടേല – കൊക്കോതമംഗലത്ത് വച്ച് വീട്ടമ്മയുടെ മാല പൊട്ടിക്കാനുള്ള ശ്രമിച്ച അരുവിക്കര സ്വദേശികളായ നൗഷാദ് (31), അൽ അസർ (35) എന്നിവരെയാണ് അരുവിക്കര പൊലീസ് കസ്റ്റഡിയിൽ എടുത്തത്.
ഇന്ന് വൈകിട്ട് 6 മണിയോടെ സംഭവം. മുണ്ടേല സ്വദേശി സുലോചന (68) യുടെ മാലയാണ് പൊട്ടിക്കാൻ ശ്രമം നടന്നത്. വീട്ടിലേക്ക് പോകാൻ നെടുമങ്ങാട് നിൽക്കുകയായിരുന്ന സുലോചനയുടെ അടുത്ത് ഓട്ടോ നിർത്തി മുണ്ടേലയിലേക്ക് പോകുന്നെന്ന് അറിയിച്ചതോടെ സുലോചന അതിൽ കയറി.
കൊക്കോതമംഗലത്ത് എത്തിയപ്പോൾ ഓട്ടോയിൽ ഉണ്ടായിരുന്നവർ സുലോചനയുടെ മുഖത്ത് കുരുമുളക് സ്പ്രേ അടിച്ച് മാല പൊട്ടിക്കാൻ ശ്രമിച്ചപ്പോൾ സുലോചന നിലവിളിച്ച് പുറത്തിറങ്ങി. ഈ സമയം നൗഷാദിനെ നാട്ടുകാർ പിടികൂടി പൊലീസിന് കൈമാറി.
സ്ഥലത്ത് നിന്ന് കടന്ന് കടഞ്ഞ ഓട്ടോ ഡ്രൈവറെയും പൊലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. സുലോചനയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കേസ് എടുത്ത് അറസ്റ്റ് രേഖപ്പെടുത്തും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us