/sathyam/media/media_files/2025/11/03/rape-attempt-2025-11-03-18-23-34.jpg)
കോഴിക്കോട് : വടകര തിരുവള്ളൂരിൽ വീട്ടിൽ ഉറങ്ങി കിടക്കുകയായിരുന്ന 12 കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ. തിരുവള്ളൂർ സ്വദേശി അബ്‌ദുള്ളയെയാണ് വടകര പൊലീസ് പിടികൂടിയത്. ഈ മാസം ഒന്നാം തീയതിയാണ് കേസിന് ആസ്പദമായ സംഭവം നടന്നത്.
നിർമ്മാണ പ്രവൃത്തി പുരോഗമിക്കുന്ന വീട്ടിൽ വച്ചാണ് പ്രതി അബ്ദുള്ള 12 വയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചത്. സംഭവം നടന്ന വീട്ടിൻ്റെ മുകൾ നിലയിൽ വാതിൽ ഉണ്ടായിരുന്നില്ല. ഇതുവഴിയാണ് ഇയാൾ വീട്ടിനകത്തേക്ക് കടന്നത്. ഉറങ്ങിക്കിടക്കുകയായിരുന്ന 12 കാരിയെ കടന്ന് പിടിച്ചു.
കുട്ടി ബഹളം വച്ചതോടെ, ഇയാൾ ഓടി രക്ഷപ്പെട്ടു. പിന്നീട് സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കഴിഞ്ഞ ദിവസം രാത്രി തിരുവള്ളൂർ ടൗണിൽ വച്ച് അബ്ദുള്ള പൊലീസ് പിടിയിലായത്. ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി ആറോളം മോഷണ കേസുകളിൽ പ്രതിയാണ് ഇയാൾ.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us