കാസർ​ഗോഡ് സ്വകാര്യബസില്‍ കുഴല്‍പ്പണ വേട്ട: രേഖകളില്ലാതെ കടത്തിയ 67.50 ലക്ഷം പിടിച്ചെടുത്തു, യുവാവ് അറസ്റ്റിൽ

New Update
ard

കാസര്‍ഗോഡ്: രേഖകളില്ലാതെ കടത്തുകയായിരുന്ന 67,50,000 രൂപയുമായി യുവാവ് പിടിയില്‍. കണ്ണൂര്‍ തളിപ്പറമ്പ് ചേലേരിയിലെ പി.സമീറിനെയാണ് (41) എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ഷിജില്‍ കുമാറും സംഘവും കസ്റ്റഡിയിലെടുത്തത്. 

Advertisment

തദ്ദേശതെരഞ്ഞെടുപ്പിനോടും ക്രിസ്മസ് - ന്യൂഇയര്‍ ആഘോഷത്തിനും മുന്നോടിയായുള്ള സ്‌പെഷല്‍ ഡ്രൈവിന്‍റെ ഭാഗമായി മഞ്ചേശ്വരം എക്സൈസ് ചെക്ക്പോസ്റ്റില്‍ നടത്തിയ വാഹനപരിശോധനയിലാണ് പണം പിടികൂടിയത്. 

രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് തലപ്പാടിയില്‍ നിന്നു കാസര്‍ഗോഡ് ഭാഗത്തേക്ക് വരികയായിരുന്ന സ്വകാര്യബസില്‍ പരിശോധന നടത്തിയത്. 

എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സി.സന്തോഷ്‌കുമാര്‍, അസി.എക്‌സൈസ് ഇന്‍സ്പെക്ടര്‍ കെ.എ.ജനാര്‍ദ്ദനന്‍, പ്രിവന്‍റീവ് ഓഫീസര്‍ കെ.നൗഷാദ്, സിവില്‍ എക്സൈസ് ഓഫീസര്‍ പ്രശാന്ത്കുമാര്‍ എന്നിവര്‍ റെയ്ഡിനു നേതൃത്വം നൽകി. പ്രതിയെ പോലീസിനു കൈമാറി.

Advertisment