അ​തി​ജീ​വി​ത​യു​ടെ ചി​ത്ര​വും വി​വ​ര​ങ്ങ​ളും ഫെയ്സ്ബുക്കിൽ പ​ങ്കു​വ​ച്ചു; കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ൻ അ​റ​സ്റ്റി​ൽ, മൊബൈൽ ഫോൺ പിടിച്ചെടുത്ത് പോലീസ്

New Update
arrsst

തൃ​ശൂ​ർ: രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ എം​എ​ൽ​എ​യ്ക്കെ​തി​രെ പ​രാ​തി ന​ൽ​കി​യ യു​വ​തി​യു​ടെ ചി​ത്ര​വും മ​റ്റു വി​വ​ര​ങ്ങ​ളും ഫെയ്സ്ബുക്കിൽ പ​ങ്കു​വ​ച്ച കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ൻ അ​റസ്റ്റി​ൽ. വെ​ള്ളാ​ങ്ങ​ല്ലൂ​ർ കു​ന്ന​ത്തൂ​ർ സ്വ​ദേ​ശി​യാ​യ മേ​ക്കാം​ത്തു​രു​ത്തി വീ​ട്ടി​ൽ സി​ജോ ജോ​സ് (45) ആ​ണ് അ​റ​സ്‌​റ്റി​ലാ​യ​ത്.

Advertisment

അ​തി​ജീ​വി​ത​യു​ടെ വ്യ​ക്‌​തി​ത്വം വെ​ളി​പ്പെ​ടു​ത്തു​ന്ന ത​ര​ത്തി​ൽ ചി​ത്ര​വും മ​റ്റു വി​വ​ര​ങ്ങ​ളും ഇ​വ​രു​ടെ അ​റി​വും സ​മ്മ​ത​വും ഇ​ല്ലാ​തെ സി​ജോ ജോ​സ് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ​ങ്കു​വ​ച്ച​താ​യി ക​ണ്ടെ​ത്തി​യെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ഇ​തി​നാ​യി പ്ര​തി ഉ​പ​യോ​ഗി​ച്ച മൊ​ബൈ​ൽ ഫോ​ണും പി​ടി​ച്ചെ​ടു​ത്തു.

പ്ര​തി​യെ ചോ​ദ്യം ചെ​യ്യു​ക​യാ​ണെ​ന്നും ഇ​യാ​ളെ ഉ​ട​ൻ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കു​മെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു. ക​ഴി​ഞ്ഞ ദി​വ​സം അ​തി​ജീ​വി​ത​യെ അ​പ​മാ​നി​ച്ച കേ​സി​ൽ മൂ​ന്നു​പേ​ർ​ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തി​രു​ന്നു.

Advertisment