/sathyam/media/media_files/2025/01/11/Bn5tPEpx8B4kE4iINqHS.jpg)
കാസർ​ഗോഡ്: പട്ടാപ്പകൽ കാസർ​ഗോഡ് നഗരമധ്യത്തിൽനിന്ന് ആളുകൾ നോക്കിനിൽക്കെ യുവാവിനെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ വഴിത്തിരിവ്. വാദികളും പ്രതികളും ഉൾപ്പെടെ എട്ടുപേരെ അറസ്റ്റ് ചെയ്തു.
നിരോധിതനോട്ട് വെളുപ്പിക്കുന്ന ആന്ധ്ര സംഘത്തിൽ ഒരാളെ തടഞ്ഞുവെച്ച് പണം തട്ടിയതിലുള്ള വിരോധത്തിൽ ആയിരുന്നു മലയാളിയെ തട്ടിക്കൊണ്ടുപോയത്. രണ്ട് സംഘത്തിനും എതിരെ തട്ടിക്കൊണ്ടുപോകൽ, പണം തട്ടൽ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി.
നിരോധിത നോട്ട് മാറ്റണമെന്ന് ആവശ്യപ്പെട്ട് ആന്ധ്ര സംഘത്തെ കാസർഗോഡേക്ക് വിളിച്ചുവരുത്തുകയായിരുന്നു. സംഘത്തിലെ പ്രധാനി ഓംകാറിനെ തടഞ്ഞുവച്ച് കാസർഗോഡ് സ്വദേശികൾ 7 ലക്ഷം രൂപ തട്ടി. ഇതിലുള്ള പ്രതികാരമായാണ് ഹനീഫയെ തട്ടിക്കൊണ്ടുപോയത്.
ബുധനാഴ്ച ഉച്ചതിരിഞ്ഞ് പന്ത്രണ്ടോടെയാണ് കാസർകോട് കറന്തക്കാട്ടെ ഹോട്ടലിന്റെ മുന്നിൽ നിൽക്കുകയായിരുന്ന മേൽപ്പറമ്പ് സ്വദേശി ഹനീഫയെ തട്ടിക്കൊണ്ടുപോയത്. കറന്തക്കാട് ആര്യഭവൻ ഹോട്ടലിന്റെ മുന്നിലെ സർവീസ് റോഡിൽനിന്നാണ് ഹനീഫയെ ബലപ്രയോഗത്തിലൂടെ കാറിലേക്കു വലിച്ചുകയറ്റിയത്.
ആളുകൾ നോക്കി നിൽക്കെ മിന്നൽ വേഗത്തിൽ സംഘം കാർ ഓടിച്ചുപോയി. സംഭവ സ്ഥലത്തുണ്ടായിരുന്ന നാട്ടുകാരാണ് പൊലീസിൽ വിവരമറിയിച്ചത്. പൊലീസ് സ്ഥലത്തെത്തിയെങ്കിലും കാറിൽ സംഘം കടന്നുകളഞ്ഞിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us