ശ​ബ​രി​മ​ല ദേ​വ​സ്വം ഭ​ണ്ഡാ​ര​ത്തി​ല്‍ മോ​ഷ​ണം, താ​ല്ക്കാ​ലി​ക ജീ​വ​ന​ക്കാ​ര​ൻ അ​റ​സ്റ്റി​ൽ

New Update
kerala police vehicle1

പ​ത്ത​നം​തി​ട്ട: ദേ​വ​സ്വം ഭ​ണ്ഡാ​ര​ത്തി​ൽ നി​ന്നും മോ​ഷ​ണം ന​ട​ത്തി​യ താ​ല്ക്കാ​ലി​ക ജീ​വ​ന​ക്കാ​ര​ൻ അ​റ​സ്റ്റി​ൽ. ശ​ബ​രി​മ​ല സ​ന്നി​ധാ​ന​ത്തെ ദേ​വ​സ്വം ഭ​ണ്ഡാ​ര​ത്തി​ൽ നി​ന്നു​മാ​ണ് മോ​ഷ​ണം ന​ട​ത്തി​യ​ത്.

Advertisment

സം​ഭ​വ​ത്തി​ല്‍ തൃ​ശൂ​ർ ശ്രീ​നാ​രാ​യ​ണ​പു​രം വെ​മ്പ​ന​ല്ലൂ​ർ സ്വ​ദേ​ശി​യാ​യ കെ.​ആ​ർ. ര​തീ​ഷ് (43) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. മ​ണ്ഡ​ല മ​ക​ര​വി​ള​ക്ക് മ​ഹോ​ത്സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ച് പു​തി​യ ഭ​ണ്ഡാ​ര​ത്തി​ലെ കി​ഴി കെ​ട്ട​ഴി​ക്കു​ന്ന താ​ത്ക്കാ​ലി​ക ജീ​വ​ന​ക്കാ​ര​നാ​ണ് ര​തീ​ഷ്.

ഡ്യൂ​ട്ടി ക​ഴി​ഞ്ഞ് പു​റ​ത്തേ​ക്ക് പോ​കു​ന്ന സ​മ​യം ഭ​ണ്ഡാ​ര​ത്തി​ലെ ദൈ​നം​ദി​ന പ​രി​ശോ​ധ​ന ന​ട​ത്ത​വെ ഇ​യാ​ളു​ടെ കൈ​യു​റ​ക്കു​ള്ളി​ൽ നി​ന്നും വെ​ളു​ത്ത തു​ണി​യി​ൽ ഒ​ളി​പ്പി​ച്ച നി​ല​യി​ൽ 3000 രൂ​പ അ​ട​ങ്ങി​യ പൊ​തി ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്ന് ദേ​വ​സ്വം വി​ജി​ല​ൻ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ പ്ര​തി​യു​ടെ ബാ​ഗി​ൽ നി​ന്നും അ​ന​ധി​കൃ​ത​മാ​യി സൂ​ക്ഷി​ച്ചി​രു​ന്ന 20130 രൂ​പ കൂ​ടി ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.

Advertisment