/sathyam/media/media_files/2025/01/11/Bn5tPEpx8B4kE4iINqHS.jpg)
പാലക്കാട്: വാളയാർ അതിഥി തൊഴിലാളിയെ സംഘപരിവാർ പ്രവർത്തകർ കൊലപ്പെടുത്തിയ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. ആർഎസ്എസ് പ്രവർത്തകനും വാളയാർ അട്ടപ്പള്ളം സ്വദേശിയുമായ ഷാജിയാണ് അറസ്റ്റിലായത്. കേസിൽ ഇതുവരെ അറസ്റ്റിലായത് എട്ടുപേരാണ്…
കഴിഞ്ഞ 17ാം തിയ്യതിയാണ് അതിഥിതൊഴിലാളി രാംനാരായണനെ സംഘപരിവാർ പ്രവർത്തകർ ആക്രമിച്ചു കൊലപ്പെടുത്തിയത്. സംഭവത്തിൽ നാല് ആർഎസ്എസ് പ്രവർത്തകർ ഉൾപ്പെടെ 7 പേരെ പോലീസ് അറസ്റ്റ് ചെയ്ത റിമാൻഡ് ചെയ്തിരുന്നു.
ഒരാൾ കൂടി ഇന്ന് കേസിൽ അറസ്റ്റിലായി. ആർഎസ്എസ് പ്രവർത്തകൻ അട്ടപ്പള്ളം സ്വദേശി ഷാജിയാണ് SIT സംഘത്തിൻ്റെ പിടിയിലായത്. റിമാൻഡിലായ പ്രതികളെ കസ്റ്റഡിയിൽ വാങ്ങി പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തു വരികയാണ്.
ഇയാളെ മർദ്ദിച്ച് കൊലപ്പെടുത്തിയ അട്ടപ്പള്ളത്ത് പ്രതികളെ എത്തിച്ച് തെളിവെടുപ്പ് നടത്തി. ആർഎസ്എസ് പ്രവർത്തകരായ അനു, മുരളി, ബിബിൻ, പ്രസാദ്, അനന്തൻ എന്നിവരെയാണ് തെളിവെടുപ്പിന് എത്തിച്ചത്. മറ്റ് പ്രതികളെ കണ്ടെത്താനും അന്വേഷണം തുടരുകയാണ്
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us