പെരുമ്പാവൂരിൽ കെട്ടിട നിർമ്മാണ സ്ഥലങ്ങൾ കേന്ദ്രീകരിച്ച് മോഷണം. രണ്ടുപേർ പിടിയിൽ

New Update
arrest

കൊച്ചി: പെരുമ്പാവൂരിലെയും പരിസര പ്രദേശങ്ങളിലെയും കെട്ടിട നിർമ്മാണം നടക്കുന്ന സ്ഥലങ്ങൾ കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന രണ്ട് പേർ പിടിയിൽ. 

Advertisment

അസം സ്വദേശികളായ സൈഫുള്‍ ഇസ്‌ലാം, മിനാറുൽ ഇസ്ലാം എന്നിവരെയാണ് പെരുമ്പാവൂർ പൊലീസ് അറസ്റ്റ് ചെയ്തത്. കോൺക്രീറ്റു കമ്പികളും, വലിയ കെട്ടിടങ്ങളിൽ എർത്തിങ്ങിന് ഉപയോഗിക്കുന്ന ചെമ്പ് കമ്പികളുമാണ് പ്രതികൾ മോഷ്ടിച്ചിരുന്നത്.

മോഷണ സാധനങ്ങൾ പ്രതികൾ പിന്നീട് ആക്രി കടകളിൽ വില്പന നടത്തുകയായിരുന്നു പതിവ്. കഴിഞ്ഞദിവസം ആക്രിക്കടകളിലും ഇവർ മോഷണം നടത്തി. 

ഇതിനിടെ കെഎസ്ആർടിസി സ്റ്റാന്റിന് സമീപത്തുള്ള കെട്ടിടത്തിൽ നിന്ന് എർത്തിങ്ങിന് ഉപയോഗിക്കുന്ന ചെമ്പ് കമ്പിയും വാഹന പാർക്കിംഗിലെ ഇരുമ്പ് ബോർഡുകളും പ്രതികൾ മോഷ്ടിച്ചിരുന്നു.

തുടർന്നുള്ള അന്വേഷണത്തിലാണ് പ്രതികളെ പെരുമ്പാവൂർ ടൗണിൽ നിന്നും വെള്ളിയാഴ്ച രാത്രി പൊലീസ് പിടികൂടിയത്. 

അതേസമയം മിനാറുൽ ഇസ്ലാം ഇതിനുമുമ്പും സമാനമായ കേസിൽ അറസ്റ്റിലായിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. പെരുമ്പാവൂർ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തിരിക്കുകയാണ്.

Advertisment