/sathyam/media/media_files/2025/01/11/Bn5tPEpx8B4kE4iINqHS.jpg)
തിരുവനന്തപുരം: കഴക്കൂട്ടത്ത് നാലു വയസുകാരനെ മരിച്ച നിലയിൽ കണ്ടെത്തി. പശ്ചിമബംഗാൾ സ്വദേശി മുന്നിൽ ബീഗത്തിന്റെ മകൻ ഗിൽദറിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മരണം കൊലപാതകമെന്നാണ് സംശയം.
സംഭവത്തിൽ കുട്ടിയുടെ അമ്മയെയും സുഹൃത്തിനെയും പൊലീസ് കസ്റ്റഡിയിലെടുത്തു. നാലു വയസുകാരൻ്റെ മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
അതേസമയം, ഇലന്തൂരിൽ സൈക്കിൾ നിയന്ത്രണം വിട്ട് ഗേറ്റിലിടിച്ച് വിദ്യാർത്ഥി മരിച്ചു. ഇലന്തൂർ സ്വദേശി ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയായ ഭവന്ദ് ആണ് മരിച്ചത്. സംഭവത്തിന് പിന്നാലെ സി സി ടി വി ദൃശ്യങ്ങൾ പുറത്തു വന്നു. ഇന്നലെ രാവിലെ ആയിരുന്നു അപകടം നടന്നത്. സൈക്കിളിന്റെ ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകട കാരണം.
തിരുവല്ലയില്‍ ചാത്തങ്കരിയിൽ വീട്ടമ്മയെ വെള്ളക്കെട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ചാത്തങ്കരി ചെരിപ്പേരി മണപ്പുറത്ത് വീട്ടിൽ ഡേവിന്റെ ഭാര്യ കുഞ്ഞുമോൾ (70) ആണ് ഞായറാഴ്ച രാവിലെ 11 മണിയോടെ വീടിന് മുൻവശത്തെ പാടശേഖരത്തിലെ വെള്ളക്കെട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വൈദ്യുത കണക്ഷനിൽ നിന്നാണ് ഷോക്കേറ്റതെന്നാണ് പ്രാഥമിക നിഗമനം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us