തിരുവനന്തപുരത്തെ നാലുവയസ്സുകാരന്റെ ദുരൂഹ മരണം കൊലപാതകമെന്ന് തെളിഞ്ഞു. കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതായി പോസ്റ്റ്മോർട്ടം റിപ്പോർട്ട്. അമ്മയുടെ സുഹൃത്ത് അറസ്റ്റിൽ

New Update
kerala police vehicle

തി​രു​വ​ന​ന്ത​പു​രം: ദു​രൂ​ഹ​സാ​ഹ​ച​ര്യ​ത്തി​ൽ 4 വ​യ​സു​കാ​ര​നെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വം കൊ​ല​പാ​ത​ക​മെ​ന്ന് തെ​ളി​ഞ്ഞു. അ​മ്മ​യു​ടെ സു​ഹൃ​ത്തി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

Advertisment

തി​രു​വ​ന​ന്ത​പു​രം ക​ഴ​ക്കൂ​ട്ട​ത്ത് ന​ട‌​ന്ന സം​ഭ​വ​ത്തി​ൽ പ​ശ്ചി​മ ബം​ഗാ​ൾ സ്വ​ദേ​ശി​നി മു​ന്നി ബീ​ഗ​ത്തി​ന്‍റെ മ​ക​ൻ ഗി​ൽ​ദാ​റാ​ണ് മ​രി​ച്ച​ത്. കേ​സി​ൽ മു​ന്നി ബീ​ഗ​ത്തി​ന്‍റെ സു​ഹൃ​ത്ത് ത​ൻ​ബീ​ർ ആ​ല​ത്താ​ണ് അ​റ​സ്റ്റി​ലാ​യ​ത്. മു​ന്നി ബീ​ഗ​ത്തെ​യും പോ​ലീ​സ് ചോ​ദ്യം ചെ​യ്തു​വ​രു​ക​യാ​ണ്.

അ​ന​ക്ക​മി​ല്ലെ​ന്നു പ​റ​ഞ്ഞാ​ണ് മു​ന്നി ബീ​ഗം കു​ഞ്ഞി​നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്. ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​പ്പോ​ഴേ​ക്കും മ​ര​ണം സം​ഭ​വി​ച്ചി​രു​ന്നു. ക​ഴു​ത്തി​ൽ അ​സ്വ​ഭാ​വി​ക​മാ​യ പാ​ടു​ക​ൾ ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ പോ​ലീ​സി​ൽ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

കു​ട്ടി​യു​ടെ ക​ഴു​ത്തി​നേ​റ്റ മു​റി​വാ​ണ് മ​ര​ണ കാ​ര​ണ​മെ​ന്ന് പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ൽ ക​ണ്ടെ​ത്തി. ക​യ​റോ തു​ണി​യോ ഉ​പ​യോ​ഗി​ച്ച് ക​ഴു​ത്ത് ഞെ​രി​ച്ചാ​ണ് കു​ഞ്ഞി​നെ കൊ​ല​പ്പെ​ടു​ത്തി​യെ​ന്നാ​ണ് സൂ​ച​ന.

Advertisment