കഞ്ചാവ് ഉപയോഗ വിവരം പുറത്തറിയിച്ചതിന്റെ വൈരാഗ്യത്തില്‍ വയോധികനെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമം; മാരാരിക്കുളത്ത് യുവാവ് അറസ്റ്റില്‍, ഗുരുതരമായി പരുക്കേറ്റ 68കാരന്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍

New Update
1767195105

ആ​ല​പ്പു​ഴ: മാ​രാ​രി​ക്കു​ള​ത്ത് വ​യോ​ധി​ക​നെ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച സം​ഭ​വ​ത്തി​ൽ യു​വാ​വ് അ​റ​സ്റ്റി​ൽ. ക​ഞ്ഞി​ക്കു​ഴി പ​ഞ്ചാ​യ​ത്ത് ഏ​ഴാം വാ​ർ​ഡി​ൽ ക​ള​ത്തി​വീ​ട് ജി​ഷ്ണു​വി​നെ​യാ​ണ് (27) മാ​രാ​രി​ക്കു​ളം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

Advertisment

ക​ഞ്ചാ​വ് ഉ​പ​യോ​ഗി​ക്കു​ന്ന വി​വ​രം മ​റ്റു​ള്ള​വ​രോ​ട് പ​റ​ഞ്ഞു എ​ന്ന വി​രോ​ധ​ത്തി​ൽ 68 വ​യ​സ്സു​കാ​ര​നെ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ലാ​ണ് ജി​ഷ്ണു അ​റ​സ്റ്റി​ലാ​യ​ത്. ക​ഴി​ഞ്ഞ 29-ന് ​രാ​ത്രി 10 മ​ണി​യോ​ടെ മാ​രാ​രി​ക്കു​ളം കാ​രി​ക്കു​ഴി മ​ഹാ​വി​ഷ്ണു ക്ഷേ​ത്ര​ത്തി​ന് കി​ഴ​ക്കു​വ​ശ​ത്തു​ള്ള ഗം​ഗാ വാ​യ​ന​ശാ​ല​യ്ക്ക് സ​മീ​പ​മാ​യി​രു​ന്നു സം​ഭ​വം.

പ്ര​തി ക​ഞ്ചാ​വ് ഉ​പ​യോ​ഗി​ക്കു​ന്ന കാ​ര്യം നാ​ട്ടു​കാ​രോ​ട് വെ​ളി​പ്പെ​ടു​ത്തി​യ​തി​ലു​ള്ള വി​രോ​ധ​മാ​ണ് ആ​ക്ര​മ​ണ​ത്തി​ന് പ്ര​കോ​പ​ന​മാ​യ​ത്. വ​യോ​ധി​ക​നെ മാ​ര​ക​മാ​യി കു​ത്തി​പ്പ​രി​ക്കേ​ൽ​പ്പി​ച്ച ശേ​ഷം ഒ​ളി​വി​ൽ പോ​യ പ്ര​തി​യെ പോ​ലീ​സ് പി​ന്തു​ട​രു​ക​യും 30-ാം തീ​യ​തി അ​മ്പ​ല​പ്പു​ഴ​യി​ൽ വെ​ച്ച് പി​ടി​കൂ​ടു​ക​യു​മാ​യി​രു​ന്നു.

ആ​ക്ര​മ​ണ​ത്തി​ൽ വ​യോ​ധി​ക​ന് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. ഇ​ദ്ദേ​ഹ​ത്തി​ന്‍റെ ഇ​ട​ത് വാ​രി​യെ​ല്ലി​ന് താ​ഴെ ആ​ഴ​ത്തി​ലു​ള്ള ര​ണ്ട് മു​റി​വു​ക​ളും വ​ല​ത് തോ​ളി​ന് മു​ക​ളി​ൽ ഒ​രു മു​റി​വും കൈ​വി​ര​ലു​ക​ൾ​ക്ക് പ​രി​ക്കു​മു​ണ്ട്. വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ ചി​കി​ത്സ​യി​ലാ​ണ് ഇ​ദ്ദേ​ഹം.

പി​ടി​യി​ലാ​യ ജി​ഷ്ണു മു​ൻ​പും ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ ഉ​ൾ​പ്പെ​ട്ടി​ട്ടു​ള്ള​യാ​ളാ​ണ്. 15 വ​യ​സ്സു​ള്ള പെ​ൺ​കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ​തി​ന് കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ൽ ഇ​യാ​ൾ​ക്കെ​തി​രെ നി​ല​വി​ൽ വാ​റ​ണ്ട് നി​ല​വി​ലു​ണ്ട്.

Advertisment