New Update
/sathyam/media/media_files/2025/12/09/excise-2025-12-09-19-00-15.jpg)
കോട്ടയം: മണിമലയ്ക്ക് സമീപം കരിക്കാട്ടൂരിൽ ‘വീട്ടിൽ ഊണ്’ ഹോട്ടലിന്റെ മറവിൽ അനധികൃതമായി മദ്യം വിൽപ്പന നടത്തിയ ഹോട്ടൽ ഉടമ എക്സൈസ് പിടിയിൽ. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ 76 കുപ്പി മദ്യം പിടിച്ചെടുത്തു.
Advertisment
മദ്യനിരോധന ദിനവും പുതുവത്സരവും ഒരുമിച്ച് വന്നതോടെ ഇരട്ടി ലാഭം ലക്ഷ്യമിട്ടായിരുന്നു വിൽപ്പന. ഹോട്ടൽ ഉടമ വി.എസ്. ബിജുമോനെ എക്സൈസ് അറസ്റ്റ് ചെയ്തു. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വീടിന്റെ മുകളിലെ നിലയിലെ രഹസ്യ അറകളിൽ മദ്യം ഒളിപ്പിച്ച നിലയിലായിരുന്നു. സർക്കാർ വിൽപ്പനശാലയിൽ നിന്ന് പലതവണയായി വാങ്ങിയ മദ്യം അന്യസംസ്ഥാന തൊഴിലാളികൾക്കും വാഹന ഡ്രൈവർമാർക്കും ഉയർന്ന വിലയ്ക്ക് വിൽക്കുകയായിരുന്നു.
എക്സൈസ് എരുമേലി റേഞ്ച് ഇൻസ്പെക്ടർ കെ.എച്ച്. രാജീവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us